[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സർ എന്നു വിളിക്കു; ദില്ലിയെ കൊണ്ട് സർ എന്നു വിളിപ്പിച്ചു റോളക്സ്; വീഡിയോ കാണാം

ലോകേഷ് കനകരാജ് ഒരുക്കിയ കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ഉണ്ടാക്കിയെടുത്ത ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടു സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളാണ് കാർത്തി അവതരിപ്പിച്ച ദില്ലിയും സൂര്യ അവതരിപ്പിച്ച റോളെക്‌സും. ഈ രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറി. ഇനി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ വരാൻ പോകുന്ന കൈതി 2, വിക്രം 3 എന്നീ ചിത്രങ്ങളിൽ ഈ രണ്ടു കഥാപാത്രങ്ങളും കണ്ടു മുട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഏതായാലും സിനിമയ്ക്കു മുൻപ് തന്നെ ഇപ്പോൾ ദില്ലിയും റോളെക്‌സും ഒരു വേദിയിൽ ഒരുമിച്ചെത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുത്തയ്യ സംവിധാനം ചെയ്ത് കാർത്തി നായകനാകുന്ന വിരുമാൻ എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നപ്പോൾ അതിൽ മുഖ്യാതിഥിയായി വന്നത് സൂര്യയാണ്.

അപ്പോഴാണ് സഹോദരന്മാർ രണ്ടു പേരും ഒരുമിച്ചു വേദിയിലെത്തിയത്. ഇവർ ഒരുമിച്ചു വന്നതോടെ ഓഡിറ്റോറിയം മുഴുവൻ റോളക്സ്, ദില്ലി വിളികളാൽ നിറഞ്ഞു. ആരാധകരുടെ ആവശ്യപ്രകാരം കുറച്ചു നേരം റോളക്‌സായും ദില്ലിയായുമാണ് സൂര്യയും കാർത്തിയും സംസാരിച്ചത്. അതിനു ശേഷം ദില്ലി റോളക്സിനെ എന്താണ് ചെയ്‌തത്‌ എന്ന് കാലം പറയട്ടെ എന്നും സൂര്യ കൂട്ടിച്ചേർത്തു. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമിച്ച വിരുമാൻ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അദിതി ശങ്കറാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. യുവൻ ശങ്കർ രാജ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ രാജ് കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

വീഡിയോ കടപ്പാട്: Thi Cinemas

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.