മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം ഇപ്പോൾ ആഗോള തലത്തിൽ വരെ ശ്രദ്ധ നേടി മുന്നേറുകയാണ്. യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ്. നേരിട്ടുള്ള ഒടിടി റിലീസ് ആയി നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്തത് കൊണ്ട് തന്നെ വമ്പൻ റീച് ആണ് ഈ ചിത്രത്തിന് കിട്ടിയത്. സിനിമ സൂപ്പർ വിജയം നേടിയത് പോലെ തന്നെ ഇതിലെ പാട്ടുകളും വലിയ ഹിറ്റായി. ആ പാട്ടുകൾ പശ്ചാത്തലത്തിൽ ഇട്ടു ഇൻസ്റാഗ്രാമിലൂടെ ഒരുപാട് റീൽ വീഡിയോകൾ ആണ് പോപ്പുലർ ആയതു. അതിലൊന്നായിരുന്നു പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഇട്ടത്. മിന്നൽ മുരളിയിലെ മിന്നൽ ഗാനത്തിന്റെ പശ്ചാത്തലത്തിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് രവീന്ദ്ര ജഡേജ പങ്കു വെച്ചത്. അത് വൈറലായി മാറുകയും ചെയ്തു. എന്നാൽ അപ്പോൾ സോഷ്യൽ മീഡിയയിൽ പരന്ന വാർത്ത, മലയാളിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ ആണ് രവീന്ദ്ര ജഡേജയെ കൊണ്ട് ആ വീഡിയോ ഇടീച്ചതു എന്നാണ്.
അതിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തു പറയുകയാണ് സഞ്ജു സാംസൺ. ബേസിൽ ജോസെഫും സഞ്ജു സാംസണും കണ്ടു മുട്ടി സംവദിക്കുന്ന ഒരു പരിപാടിയിലാണ് ബേസിൽ ജോസെഫിന്റെ ചോദ്യത്തിന് സഞ്ജു മറുപടി പറയുന്നത്. വണ്ടർ വാൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ അഭിമുഖം ഉള്ളത്. അതിൽ സഞ്ജു പറയുന്നത് അത്തരത്തിൽ ഉള്ള കുറെ ട്രോളുകൾ താനും കണ്ടെന്നാണ്. അത് താൻ പറഞ്ഞു രവീന്ദ്ര ജഡേജ ചെയ്ത കാര്യം അല്ലെന്നും, മിന്നൽ മുരളിയിലെ ആ ഗാനം ഭയങ്കര ട്രെൻഡിങ് ആയതു കൊണ്ട് രവീന്ദ്ര ജഡേജ സ്വയം ചെയ്തത് ആണെന്നുമാണ് സഞ്ജു വിശദീകരിക്കുന്നത്. ആ വീഡിയോ താൻ കണ്ടതിനു ശേഷം, മലയാളികളെ കൂടി കയ്യിലെടുക്കാൻ ഉള്ള പരിപാടിയാണല്ലേ എന്ന് ചോദിച്ചു താൻ ജഡേജക്ക് മെസേജ് അയച്ചിരുന്നു എന്നും സഞ്ജു പറയുന്നു. രവീന്ദ്ര ജഡേജ ഇതുപോലെ പുഷ്പ എന്ന ചിത്രത്തിലെ രംഗം വീഡിയോ പോലെ ചെയ്‌തും കയ്യടി നേടിയിരുന്നു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.