മലയാളത്തിലെ പ്രശസ്ത നടിയും നിർമ്മാതാവും, വർഷങ്ങൾക്ക് മുന്നേ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ സ്ഥാപനം വിജയ് ബാബുവിനൊപ്പം ചേർന്ന് ആരംഭിക്കുകയും ചെയ്ത സാന്ദ്ര തോമസ്, തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ആദ്യ ചിത്രവുമായി വരികയാണ്. നല്ല നിലാവുള്ള രാത്രി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കാന്തലൂരിൽ വൃന്ദാവൻ ഗാർഡൻസിൽ ആരംഭിച്ചു. പത്ത് വർഷങ്ങൾക്കിപ്പുറം എല്ലാം ഒന്നിൽ നിന്ന് തുടങ്ങുന്നു എന്ന് കുറിച്ച് കൊണ്ട് തന്റെ പുത്തൻ നിർമ്മാണ സംരംഭത്തെ കുറിച്ചുള്ള വിവരങ്ങൾ സാന്ദ്ര തോമസ് തന്നെയാണ് പങ്ക് വെച്ചത്. വിജയ് ബാബുവുമായി ഉണ്ടായ തർക്കത്തിന്റെ പേരിൽ സാന്ദ്ര വർഷങ്ങൾക്ക് മുമ്പ് തന്നെ ഫ്രൈഡേ ഫിലിം ഹൗസ് വിട്ടിരുന്നു. ശേഷം വിവാഹിതയായ സാന്ദ്ര ഭർത്താവും മക്കളുമൊത്ത് കുടുംബ ജീവിതം നയിക്കുകയായിരുന്നു. സാന്ദ്രാ തോമസും വിൽസൺ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഒരുക്കുക.
നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രിയിൽ, ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായാണ് നല്ല നിലാവുള്ള രാത്രി ഒരുക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ശ്യാം ശശിധരനാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.