[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

ബഹിഷ്കരണങ്ങളെ കാറ്റിൽ പറത്തിയ വിജയം; 200 കോടിയിലേക്ക് ബ്രഹ്മാസ്ത്ര

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര റിലീസ് ചെയ്തത്, അയാൻ മുഖർജി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. അമിതാബ് ബച്ചൻ, നാഗാർജുന എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ അതിഥി താരമായി ഷാരൂഖ് ഖാനും എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രം നേടിയതെങ്കിലും, ബിഗ് സ്‌ക്രീനിൽ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന ദൃശ്യങ്ങൾ സമ്മാനിച്ച ബ്രഹ്മാസ്ത്ര ബോക്സ് ഓഫീസിൽ വമ്പൻ പ്രകടനമാണ് നടത്തുന്നത്. ആദ്യ രണ്ടു ദിനം കൊണ്ട് തന്നെ 150 കോടിയോളം ആഗോള കളക്ഷൻ നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡിൽ തന്നെ ഇരുനൂറ് കോടിയെന്ന ആഗോള ഗ്രോസ് മാർക്ക് പിന്നിട്ടു എന്നാണ് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ഗംഭീര പ്രകടനമാണ് ഈ ചിത്രം കാഴ്ച വെക്കുന്നത്.

ഇന്ത്യൻ മിത്തോളജിയിലെ കഥകളെ ആസ്‍പദമാക്കി അതിൽ ഫിക്ഷനും കൂട്ടികലർത്തിയൊരുക്കിയ ഈ ചിത്രം ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയവർ ഉണ്ടായിരുന്നു. ഏതായാലും എല്ലാ ബഹിഷ്കരണങ്ങളെയും കാറ്റിൽ പറത്തുന്ന വിജയമാണ് ഈ ചിത്രം നേടുന്നത്. മൂന്നു ഭാഗങ്ങളായി പുറത്ത് വരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമായ ബ്രഹ്മാസ്ത്ര- ഭാഗം 1- ശിവ എന്ന ചിത്രമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിന്റെ അവസാനം തന്നെ രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ കൂടി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്മാസ്ത്ര- ഭാഗം 2 – ദേവ എന്നാണ് ഈ സീരിസിലെ രണ്ടാം ചിത്രത്തിന്റെ പേര്. 400 കോടി മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.