മലയാളത്തിലെ ഇപ്പോഴത്തെ പ്രമുഖ സിനിമാ നിർമ്മാണ കമ്പനികളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് സ്ഥാപിച്ച രണ്ടു പേരിൽ ഒരാളാണ് സാന്ദ്ര തോമസ്. വിജയ് ബാബുവും സാന്ദ്രയും കൂടി ചേർന്ന് തുടങ്ങിയ ഈ പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് പിന്നീട് സാന്ദ്ര പിരിഞ്ഞു പോന്നിരുന്നു. ഇപ്പോഴിതാ സാന്ദ്ര ഉണ്ടായിരുന്നപ്പോൾ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സാന്ദ്ര. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 ആണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റ്. നോണ്‍ ലീനിയര്‍ കഥ പറച്ചിലുമായിട്ടായിരുന്നു ആട് എന്ന മിഥുൻ മാനുവൽ തോമസ് ചിത്രം ആദ്യം ഇറക്കിയതെന്നും പിന്നീടാണ് ലീനിയര്‍ രൂപത്തിലേക്ക് മാറ്റിയതെന്നും സാന്ദ്ര വെളിപ്പെടുത്തി.
വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിൽ എത്തിച്ച ചിത്രത്തിന് മോശം എന്നുള്ള പ്രതികരണം വന്നപ്പോൾ ആകെ തകർന്നു പോയി എന്നും പടത്തിന്റെ ആദ്യത്തെ എഡിറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും സാന്ദ്ര പറയുന്നു. പിന്നീട് നോണ്‍ ലീനിയറായി ചെയ്തത് മുഴുവന്‍ റീ എഡിറ്റ് ചെയ്തു എന്നും, അന്ന് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഇരുന്നാണ് റീ എഡിറ്റ് ചെയ്തത് എന്നും സാന്ദ്ര വിശദീകരിച്ചു. ആ ലീനിയർ വേർഷൻ ഉടനെ തീയേറ്ററുകളിൽ എത്തിച്ചു. ആ വേർഷൻ തന്നെയാണ് ഇപ്പോൾ പ്രേക്ഷകർ ആഘോഷിക്കുന്നത് എന്നും അതാണ് ഡിവിഡി ആയി ഇറക്കിയത് എന്നും സാന്ദ്ര വെളിപ്പെടുത്തി. ജയസൂര്യ നായകനായ ഈ ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.