[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ നിമിഷ സജയൻ; ആദ്യ ചിത്രം ദേശീയ അവാർഡ് ജേതാവിനൊപ്പം..!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ഒരുക്കിയ ഫഹദ് ഫാസിൽ- സുരാജ് വെഞ്ഞാറമൂട് ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആയിരിന്നു നിമിഷയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. അതിനു ശേഷം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി തന്റെ അഭിനയത്തികവ് കാണിച്ചു തന്ന ഈ നടിയുടെ ഏറ്റവും പുതിയ റിലീസ് ജൂലൈ പതിനഞ്ചിനു എത്തുന്ന മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ചിത്രം മാലിക് ആണ്. ആമസോൺ പ്രൈം റിലീസ് ആയാണ് മാലിക് എത്തുന്നത്. ഇപ്പോൾ കൈ നിറയെ പ്രൊജെക്ടുകൾ ഉള്ള ഈ യുവനടി ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവധാനം ചെയ്യുന്ന ബോളിവുഡ് സിനിമയില്‍ പ്രധാന വേഷം ചെയ്യാൻ പോകുന്നത് നിമിഷ ആണെന്നുള്ള വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത്. വി ആർ എന്നാണ്  ചിത്രത്തിന്റെ പേരെന്നും സൂചനകളുണ്ട്.

ഒനിർ തന്നെ സംവിധാനം ചെയ്ത ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണിതെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ നമ്മളോട് പറയുന്നു. ഈ വർഷം ആദ്യം ആമസോൺ പ്രൈം റിലീസ് ആയെത്തിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം നിമിഷക്ക് നേടിക്കൊടുത്തത് വമ്പൻ ദേശീയ ശ്രദ്ധയാണ്. മാർട്ടിൻ പ്രക്കാട്ട് ചിത്രമായ നായാട്ടിലും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ നടിക്ക് 2021 ഒരു സൗഭാഗ്യ വർഷമായി മാറുകയാണ് എന്ന് തന്നെ പറയാം.  നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്‍പ്രിന്റ്‍സ് ഓണ് വാട്ടർ ആണ് നിമിഷ സജയൻ പ്രധാന വേഷം ചെയ്ത് ഇനി വരാൻ പോകുന്ന മറ്റൊരു ചിത്രം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.