മലയാളികളുടെ പ്രീയപ്പെട്ട നായികാ താരമായ സംയുക്ത മേനോൻ അഭിനയിച്ച പുതിയ തെലുങ്ക് ചിത്രമാണ് ബിംബിസാര. നന്ദമൂരി കല്യാണ്‍ റാം നായകനായി എത്തുന്ന ഈ ചിത്രത്തിലെ സംയുക്തയുടെ കാരക്ടർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വൈജയന്തി എന്നാണ്. വസിഷ്‍ഠ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സംയുക്ത ആക്ഷൻ സീനുകളും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശരീര സൗന്ദര്യത്തിലും ഫിറ്റ്നസിലും ഏറെ ശ്രദ്ധ പുലർത്തുന്ന സംയുക്തയുടെ ജിം വർക്ക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കാതറിന്‍ തെരേസ്, വരീന ഹുസൈന്‍, വെണ്ണല കിഷോര്‍, പ്രകാശ് രാജ്, ബ്രഹ്മാജി, ശ്രീനിവാസ റെഡ്ഢി തുടങ്ങിയവരും അഭിനയിക്കുന്ന ബിംബിസാര എന്ന ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്യുക.
ഹരികൃഷ്ണൻ കെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ തന്നെയാണ്. ഛോട്ടാ കെ നായിഡു ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് തമ്മി രാജു, ഇതിനു സംഗീത സംവിധാനം നിർവഹിച്ചത് എം എം കീരവാണി എന്നിവരാണ്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ കടുവയാണ് സംയുക്ത നായികാ വേഷം ചെയ്തു റിലീസ് ചെയ്ത അവസാനത്തെ മലയാള ചിത്രം. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ഷാജി കൈലാസ് ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇന്ന് മുതൽ കടുവയുടെ ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ഭാര്യയായാണ് സംയുക്ത അഭിനയിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.