മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. നൂറു കോടിയിൽ അധികം രൂപ കളക്ഷൻ നേടുന്ന ചിത്രമായി മാറിയ ലൂസിഫർ പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരഭവുമാണ്. കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം വമ്പൻ ഹിറ്റായി മാറിയ ലൂസിഫർ, ഓവർസീസ് മാർക്കറ്റിൽ നിന്ന് മാത്രം അമ്പതു കോടി രൂപ കളക്ഷൻ നേടിയ ഒരേയൊരു മലയാള ചിത്രവുമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തെലുങ്കു റീമേക് ഒരുങ്ങുകയാണ്. മോഹൻലാൽ മലയാളത്തിൽ ചെയ്ത നായക വേഷം തെലുങ്കിൽ ചെയ്യുന്നത് മെഗാ സ്റ്റാർ ചിരഞ്ജീവി ആണ്. മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ തെലുങ്കു റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്, ലുസിഫെറിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച സയ്യദ് മസൂദ് എന്ന അതിഥി വേഷം ചെയ്യാൻ തെലുങ്കു റീമേക്കിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ചിരഞ്ജീവി സമീപിച്ചു എന്നാണ്. പക്ഷെ സൽമാൻ ഖാൻ ആ ക്ഷണം നിരസിച്ചു എന്നും വാർത്തകൾ വരുന്നുണ്ട്. അതിനു ശേഷം ലൂസിഫർ തെലുങ്കു റീമേക്കിന്റെ അണിയറ പ്രവർത്തകർ തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിനെ ആണ് സമീപിച്ചിരിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. ഏതായാലും ലൂസിഫർ തെലുങ്കു റീമേക് വലിയ ഒരു സംഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ഇത് കൂടാതെ ചിരഞ്ജീവി നായകനായി ഇനി വരാനുള്ളത് ആചാര്യ എന്ന ചിത്രമാണ്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.