പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രം നേടിയ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം പ്രശസ്ത സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് മധുര രാജ. ഒൻപതു വർഷം മുൻപ് റിലീസ് ചെയത പോക്കിരി രാജ എന്ന മമ്മൂട്ടി നായകനായ തന്റെ അരങ്ങേറ്റ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ മറ്റൊരു കഥ പോലെയാണ് വൈശാഖ് മധുര രാജ ഒരുക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായ സലിം കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. ശബരിമല വിഷയവുമായി ബന്ധപെട്ടു ഇന്ന് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരു സ്കൂട്ടറിൽ ആണ് സലിം കുമാർ മധുര രാജയുടെ ലൊക്കേഷനിലേക്ക് പോയത്.
ഹർത്താൽ ദിനത്തിൽ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞു സലിം കുമാർ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പോസ്റ്റ് ഇപ്പോൾ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് . നെൽസൺ ഐപ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വരുന്ന വിഷുവിനു കേരളത്തിലെ തീയേറ്ററുകളിൽ എത്തും. തമിഴ് നടൻ ജയ് ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ തെലുങ്കു നടൻ ജഗപതി ബാബു ആണ് വില്ലൻ വേഷം ചെയ്യുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. യാത്ര, പേരന്പ്, പതിനെട്ടാം പടി, ഉണ്ട എന്നീ ചിത്രങ്ങൾ മധുര രാജക്കു മുൻപ് മമ്മൂട്ടിയുടേതായി ഈ വർഷം റിലീസ് ചെയ്യും.
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
This website uses cookies.