തെലുങ്കിൽ തീയേറ്റർ റിലീസ് ചെയ്തു ഹിറ്റായി മാറിയ നാനി ചിത്രമായ ശ്യാം സിംഗ റോയ് ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിലും സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയൊന്നിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് ഇപ്പോൾ വമ്പൻ അഭിപ്രായം ആണ് ലഭിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ഈ ചിത്രം ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. നാനിക്കൊപ്പം സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ചരിത്രവുമായി ബന്ധപ്പെട്ട കഥയും അവതരണവും കൊണ്ടാണ് ശ്രദ്ധ നേടുന്നത്. അതിനൊപ്പം ആവേശം നിറക്കുന്ന ആക്ഷൻ രംഗങ്ങളും പ്രണയവും കഥയും കൊണ്ട് കൂടി ഈ സിനിമ കയ്യടി നേടുന്നുണ്ട്. നായകനായ നാനി ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് സായി പല്ലവി നടത്തിയ പ്രകടനമാണ്.
1970 കളിലെ കൊൽക്കത്ത നഗരവും ആ സമയത്തു ഇന്ത്യയിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ ജാതി വേർതിരിവ്, ദേവദാസി സമ്പ്രദായം, കുടിപ്പക, ചതി എന്നിവയൊക്കെ ഈ ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാണ്. നാനി ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ശ്യാം സിങ്ക റോയ് എന്ന കേന്ദ്രകഥാപാത്രമായും അദ്ദേഹത്തിന്റെ പുനർജന്മമായ വാസുവായും നാനി എത്തുമ്പോൾ ദേവദാസി കഥാപാത്രമായാണ് സായി പല്ലവി എത്തിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ രാഹുൽ സങ്കൃത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സായ് പല്ലവിയുടെ ഗംഭീര നൃത്തരംഗങ്ങളും നാനിയുടെ ആക്ഷൻ രംഗങ്ങളുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ രണ്ടു ആകർഷണ ഘടകങ്ങൾ എന്ന് പറയാം. ഏതായാലും സാധാരണ കണ്ടു വരുന്ന തെലുങ്കു ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി, അതിമനോഹരമായി കഥ പറയുന്ന ഒരു ഗംഭീര ചിത്രമാണ് ശ്യാം സിംഗ റോയ് എന്ന് പറയാം.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.