[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജീത്തു ജോസെഫ് അവതരിപ്പിക്കുന്ന അന്താക്ഷരി എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, ദൃശ്യം 2, മെമ്മറീസ്, മൈ ബോസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ അദ്ദേഹം ഒരു നിർമ്മാതാവ് കൂടിയാണ്. ഇപ്പോൾ അദ്ദേഹം അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടി വരികയാണ്. അന്താക്ഷരി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും ശ്രദ്ധ നേടുകയുമാണ്. സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് വിപിൻ ദാസ് ആണ്. സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബബ്‌ലു അജു ഛായാഗ്രാഹണം നിർവഹിചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അംകിത് മേനോന്‍, എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺകുട്ടി എന്നിവരാണ്.

സോണി ലൈവ് സ്ട്രീമിംഗിലൂടെ ഒടിടി റിലീസ് ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുക. റിലീസ് തീയതി പുറത്തു വിട്ടിട്ടില്ല എങ്കിലും അധികം വൈകാതെ തന്നെ ഈ ചിത്രം സ്ട്രീമിങ് ആരംഭിക്കും എന്നാണ് സൂചന. മോഹൻലാൽ നായകനായ 12 ത് മാൻ എന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്തു ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. ഈ ചിത്രവും ഒടിടി റിലീസ് ആയിരിക്കും. അത് കൂടാതെ മോഹൻലാൽ തന്നെ നായകനായ റാം എന്ന ചിത്രവും ജീത്തു ജോസഫിന് പൂർത്തിയാക്കാൻ ഉണ്ട്. അടുത്തതായി ജീത്തു ജോസഫ് ഒരുക്കാൻ പോകുന്നത് യുവ താരം ആസിഫ് അലി നായകനായി എത്തുന്ന ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന. ഏതായാലും കൈനിറയെ ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് ജീത്തു ജോസെഫ് എന്ന സംവിധായകൻ.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘വിവാഹ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം 'വിവാഹ്'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന…

2 days ago

ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' ജൂലൈ 24ന് തിയേറ്ററുകളിലെത്തും. 'ഒരു തനി നാടൻ തുള്ളൽ'…

4 days ago

‘തളിരോമലേ… ചെറുതൂവലേ…’; വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ചിത്രത്തിലെ ആദ്യ ഗാനം

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനമായ ‘തളിരോമലേ... ചെറുതൂവലേ...’ പുറത്തിറങ്ങി. കെ. എസ്.…

4 days ago

സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ “ജൂലൈ 24 ന് തിയേറ്ററിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ജൂലൈ 24 ന് തിയേറ്ററിൽ. 'ഒരു തനി…

1 week ago

പുരാണ–ഫാന്റസി ദൃശ്യവിസ്മയം ‘നാഗബന്ധം’; ട്രെയിലർ പുറത്തിറങ്ങി

പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…

3 weeks ago

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…

4 weeks ago

This website uses cookies.