[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുര്യനെ ഏറ്റെടുത്തതിന് നന്ദി; സോഷ്യൽ മീഡിയയിൽ സജീവമാകുന്നെന്ന് ലാലു അലക്സ്..!

ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനു ആണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബ്രോ ഡാഡി എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പാൻ ഇന്ത്യൻ തലത്തിൽ സൂപ്പർ ഹിറ്റാവുന്ന ഈ ചിത്രത്തിന് അന്യ ഭാഷ പ്രേക്ഷകരിൽ നിന്ന് അഭൂതപൂർവമായ അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ലാലു അലക്സ്, മീന, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, ജഗദീഷ്, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ പേര് അഭിനയിച്ച ഈ ചിത്രം മികച്ച അഭിപ്രായം നേടി വൻ വിജയം നേടുമ്പോൾ അതിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് മോഹൻലാൽ അവതരിപ്പിച്ച ജോൺ കാറ്റാടി എന്ന കഥാപാത്രവും ലാലു അലക്സ് അവതരിപ്പിച്ച കുര്യൻ എന്ന കഥാപാത്രവുമാണ്. ഇവരുടെ കട്ടക്ക് നിന്നുള്ള കിടിലൻ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരിടവേളക്ക് ശേഷം ലാലു അലക്സ് എന്ന നടനെ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഇപ്പോഴിതാ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് ലാലു അലക്സ്. അതറിയിച്ചു കൊണ്ട് അദ്ദേഹം ഇട്ട ഫേസ്ബുക് പോസ്റ്റ് ഏറെ ശ്രദ്ധ നേടുന്നുണ്ട്. വളരെക്കാലത്തിന് ശേഷം താൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാകുകയാണ് എന്നും പ്രേക്ഷകരുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും താൻ വായിച്ചു എന്നും അദ്ദേഹം കുറിക്കുന്നു. ബ്രോ ഡാഡി എന്ന സിനിമയ്ക്കും കുര്യൻ മാളിയേക്കലിലും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി എന്നും കൂട്ടിച്ചേർത്തു കൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ബ്രോ ഡാഡി രചിച്ചത് ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.