സൂപ്പർ ഹിറ്റായ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം യുവ താരം നിവിൻ പോളിയുമായി വീണ്ടും ഒന്നിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. വിനായക ഫിൽംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഇന്ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. ഉടനെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിക്കു ഒപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കും. അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ ഇന്നത്തെ പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ തമിഴിൽ റാം ഒരുക്കുന്ന ചിത്രം പൂർത്തിയാക്കുന്ന നിവിൻ പോളി ഈ മാസം അവസാനത്തോടെ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ജോയിൻ ചെയ്യും. നിവിൻ പോളി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കായംകുളം കൊച്ചുണ്ണി ഒരുക്കിയതിനു ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്നു അന്ന് തന്നെ റോഷൻ ആൻഡ്രൂസ് പറഞ്ഞിരുന്നു.
ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ട് ആയിരുന്നു റോഷൻ ആൻഡ്രൂസിന്റെ പുതിയ റിലീസ്. സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ടുള്ള റിലീസ് ആയാണ് കഴിഞ്ഞ മാർച്ച് പതിനെട്ടിന് സല്യൂട്ട് എത്തിയത്. മോഹൻലാൽ നായകനായ ഉദയനാണ് താരം ഒരുക്കി അരങ്ങേറിയ റോഷൻ ആൻഡ്രൂസ് പിന്നീട് മോഹൻലാൽ തന്നെ നായകനായ ഇവിടം സ്വർഗ്ഗമാണു, കാസനോവ എന്നിവയും നോട്ട് ബുക്ക്, മുംബൈ പോലീസ്, സ്‌കൂൾ ബസ്, പ്രതി പൂവൻ കൊഴു, ഹൌ ഓൾഡ് ആർ യു, 36 വയതിനിലെ എന്ന തമിഴ് ചിത്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. നിവിൻ പോളി അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ളത് രാജീവ് രവിയുടെ തുറമുഖം, എബ്രിഡ് ഷൈനിന്റെ മഹാവീര്യർ, ലിജു കൃഷ്ണയുടെ പടവെട്ട് എന്നിവയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.