[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദശമൂലം ദാമു നായകനായി സിനിമ; ഒരുക്കാൻ സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ..?

പതിമൂന്നു വർഷം മുൻപ് മലയാളത്തിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് ചട്ടമ്പിനാട്. ബെന്നി പി നായരമ്പലം രചിച്ചു ഷാഫി സംവിധാനം ചെയ്ത ഈ ചിത്രം വിജയം നേടിയ ചിത്രമാണ്. എന്നാൽ ചിത്രത്തേക്കാൾ വലിയ ട്രെൻഡ് ആണ് ഈ ചിത്രത്തിലെ ഹാസ്യ കഥാപാത്രമായ ദശമൂലം ദാമു സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഈ കോമഡി ചട്ടമ്പി കഥാപാത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി മാറി. ഇന്നും ദശമൂലം ദാമു സോഷ്യൽ മീഡിയയിലെ ട്രോളന്മാരുടെ ഇഷ്ട കഥാപാത്രം ആണ്. ട്ടേറെ ഗംഭീര ട്രോളുകൾ ദശമൂലം ദാമുവിനെ ഉപയോഗിച്ച് ട്രോളന്മാർ ഉണ്ടാക്കിയതോടെ മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള ഹാസ്യ കഥാപാത്രങ്ങളിൽ ഒന്നായി ദശമൂലം ദാമു മാറി. അതിനു ശേഷം ഈ കഥാപാത്രത്തെ നായകനാക്കി ഒരു ചിത്രം ഒരുങ്ങുകയാണ് എന്ന വാർത്ത രചയിതാവ് ബെന്നി പി നായരമ്പലവും സംവിധായകൻ ഷാഫിയും പുറത്തു വിട്ടിരുന്നു.

എന്നാൽ ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത പുതിയ റിപ്പോർട്ടുകൾ പറയുന്നത്, ദശമൂലം ദാമു നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രം ഒരുക്കി ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണെന്നാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം നിവിൻ പോളി നായകനായ കനകം കാമിനി കലഹം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ, ഇപ്പോൾ ചെയ്യുന്നത് കുഞ്ചാക്കോ ബോബൻ നായകനായ എന്ന താൻ കേസ് കൊട് എന്ന ചിത്രമാണ്. ഈ ചിത്രം തീർന്നാൽ ഉടൻ തന്നെ ദശമൂലം ദാമു കേന്ദ്ര കഥാപാത്രമായുള്ള ചിത്രത്തിന്റെ ജോലികൾ തുടങ്ങും എന്നാണ് സൂചന. ഇത് കൂടാതെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ 2 എന്ന ചിത്രം ടോവിനോ തോമസിനെ വെച്ചും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വരുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.