[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ധീര ധീര ധീര സുൽത്താന; ത്രസിപ്പിക്കുന്ന ആ ഗാനവുമായി തരംഗമാകാൻ റോക്കി ഭായ്; വീഡിയോ കാണാം..!

റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 നാളെ ആഗോള റിലീസ് ആയി എത്തുകയാണ്. പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ആയാണ് നാളെ റിലീസ് ചെയ്യുക. ഇന്ത്യൻ സിനിമയിൽ ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രം ഉണ്ടാക്കുമെന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. ഇതിനോടകം പുറത്തു വന്ന ഇതിന്റെ ടീസർ, രണ്ടു ഗാനങ്ങൾ, അതുപോലെ ഇതിന്റെ ബ്രഹ്മാണ്ഡ ട്രൈലെർ എന്നിവ വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സുൽത്താന എന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി വീശിയടിക്കുകയാണ്. റോക്കി എന്ന നായകന്റെ ചരിത്രമാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്തിരിക്കുന്നത്. മധുരകവി വരികൾ എഴുതിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രവി ബസ്‌റൂർ ആണ്. ദീപക് ബ്ലൂ, ഗോവിന്ദ് പ്രസാദ്, യോഗി ശേഖർ, മോഹൻ കൃഷ്ണ, സന്തോഷ്, വെങ്കി, സച്ചിൻ ബസ്‌റൂർ, രവി ബസ്‌റൂർ, പുനീത് രുദ്രാങ്, മനീഷ് ദിനകർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്, ശ്രീനിഥി ഷെട്ടി, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.