മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചിത്രമാണ് പ്രതി പൂവൻ കോഴി. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രത്തിന് അതിഗംഭീര പ്രതികരണം ആണ് ലഭിക്കുന്നത്. ഈ ചിത്രത്തിലൂടെ നടൻ ആയും റോഷൻ ആൻഡ്രൂസ് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇതിൽ റോഷൻ ആൻഡ്രൂസ് ആണ് പ്രധാന വില്ലൻ കഥാപാത്രമായ ആന്റപ്പന് ജീവൻ നൽകിയിരിക്കുന്നത്. ഉണ്ണി ആർ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിലും ഇതിലെ പ്രധാന വില്ലൻ എന്ന നിലയിലും വലിയ പ്രസംസയാണ് റോഷൻ ആൻഡ്രൂസിന് ലഭിക്കുന്നത്.
ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ ആണ് റോഷൻ ആൻഡ്രൂസ് ആന്റപ്പൻ എന്ന കഥാപാത്രം ആയും മഞ്ജു വാര്യർ മാധുരി ആയും നടത്തിയ പ്രകടനം. ആദ്യമായി അഭിനേതാവിന്റെ വേഷത്തിൽ റോഷൻ എത്തിയപ്പോൾ മലയാള സിനിമാ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു ഗംഭീര നടനെ കൂടിയാണ് എന്നു ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാം. അത്ര ശക്തമായാണ് ആ കഥാപാത്രമായി റോഷൻ ആൻഡ്രൂസ് പകർന്നാട്ടം നടത്തിയത്. ആന്റപ്പൻ എന്ന കഥാപാത്രത്തിന്റെ മുഴുവൻ ക്രൗര്യവും തന്റെ ശരീര ഭാഷയിലൂടെയും ഭാവങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കാൻ നടനെന്ന നിലയിൽ റോഷന് സാധിച്ചു. താൻ ഒരു ഗംഭീര സംവിധായകൻ മാത്രമല്ല ഗംഭീര നടൻ കൂടിയാണ് എന്നു റോഷൻ ആൻഡ്രൂസ് നമ്മുക്കു കാണിച്ചു തന്ന ചിത്രം കൂടിയാണ് പ്രതി പൂവൻ കോഴി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിച്ച ഈ ചിത്രത്തിന് ജി ബാലമുരുകന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് ഗോപി സുന്ദറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദും ആണ്. അനുശ്രീ, ഗ്രേസ് ആന്റണി, അലൻസിയർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.