ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച് ഇന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ യുവ നടനാണ് റോഷൻ മാത്യു. മലയാളവും കടന്നു ഇപ്പോൾ ബോളിവുഡിൽ എത്തിനിൽക്കുകയാണ് പ്രതിഭാധനനായ ഈ കലാകാരൻ. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റോഷൻ മാത്യു പിന്നീട് പുതിയ നിയമം, ആനന്ദം, വിശ്വാസപൂർവം മൻസൂർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. കടംകഥ, മാച്ച് ബോക്സ്, ഒരായിരം കിനാക്കൾ, കൂടെ, തൊട്ടപ്പൻ ഇനീ ചിത്രങ്ങളിലും അഭിനയിച്ച റോഷൻ മാത്യുവിന്റെ കരിയറിലെ വഴിത്തിരിവായത് ഗീതു മോഹൻദാസ് ഒരുക്കിയ നിവിൻ പോളി ചിത്രം മൂത്തോനിലെ വേഷമാണ്. അതോടു കൂടി വലിയ ജനശ്രദ്ധ നേടിയ റോഷൻ പിന്നീട് അനുരാഗ് കശ്യപ് ഒരുക്കിയ ചോക്ഡ് എന്ന നെറ്റ് ഫ്ലിക്സ് ഫിലിമിലൂടെ വലിയ കയ്യടിയാണ് ബോളിവുഡിലും നേടിയത്. കപ്പേള, സീ യു സൂൺ എന്നിവയിലൂടെയും വലിയ പ്രശംസയേറ്റു വാങ്ങിയ ഈ നടനിപ്പോൾ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലും അഭിനയിക്കാനൊരുങ്ങുകയാണ്.
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലേക്കാണ് റോഷൻ മാത്യുവിനെ ക്ഷണിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഡാർലിംഗ്സ് എന്നാണ്. 2021 ജനുവരിയിൽ ചിത്രീകരണം തുടങ്ങാൻ പ്ലാൻ ചെയ്യുന്ന ഈ സിനിമയിൽ വിജയ് വർമ്മ, ഷെഫാലി ഷാ എന്നിവരും അഭിനയിക്കും. ജസ്മീത് കെ റീന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. വിക്രം നായകനായ തമിഴ് ചിത്രം കോബ്രയിലും അഭിനയിച്ച റോഷൻ മലയാളത്തിൽ ചെയ്യുന്നത് വർത്തമാനം, സിബി മലയിലിന്റെ ആസിഫ് അലി ചിത്രം കൊത്തു എന്നിവയാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.