മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ഇന്ന് മുതൽ ലോകമെമ്പാടും പ്രദർശനം ആരംഭിക്കുകയാണ്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തൊട്ട്, ഇതിലെ പോസ്റ്ററുകളിൽ കാണപ്പെടുന്ന കാര്യങ്ങൾ വരെ വളരെ വിശദമായി തന്നെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. റോഷാക്ക് ടെസ്റ്റ് മുതൽ വൈറ്റ് റൂം ടോർച്ചർ വരെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. ഏതായാലും മലയാള സിനിമാ പ്രേക്ഷകർ ഇന്ന് വരെ കാണാത്ത ഒരു സിനിമാനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ, പ്രീ- റിലീസ് ടീസർ എന്നിവ നൽകിയത്. കേരളത്തിൽ മികച്ച റിലീസ് നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഇവിടെ വിതരണം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് എന്നിവരാണ്.
ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
This website uses cookies.