കന്നഡ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ റോക്കിങ് സ്റ്റാർ യാഷ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. അന്ന് അദ്ദേഹത്തിന് ആശംസകളുമായി ഒട്ടേറെ സിനിമാ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. അതിലൊന്ന് കന്നഡയിലെ മറ്റൊരു താരമായ റിഷാബ് ഷെട്ടിയുടേതായിരുന്നു. യാഷ് എന്ന വ്യക്തിയുടെ കഠിനാധ്വാനവും മുന്നോട്ടുള്ള യാത്രയും തങ്ങളെ പോലുള്ളവർക്ക് വലിയ പ്രചോദനം ആണെന്നാണ് റിഷാബ് ഷെട്ടി കുറിച്ചത്. ഇനിയും ഒട്ടേറെ ചിത്രങ്ങളിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി യാഷിനെ കാണാൻ സാധിക്കട്ടെ എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം ജന്മദിന ആശംസകൾ നേർന്നത്. ഇപ്പോഴിതാ റിഷാബ് ഷെട്ടിക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യാഷ്. റിഷാബ് ഷെട്ടി എന്ന പ്രതിഭക്ക് സിനിമയോടുള്ള ഇഷ്ടം കന്നഡ സിനിമയെ കൂടുതൽ സമ്പന്നമാക്കട്ടെ എന്നാണ് യാഷ് കുറിച്ചത്.
നടനായും സംവിധായകനായും രചയിതാവായുമെല്ലാം വലിയ കയ്യടി നേടുന്ന താരമാണ് റിഷാബ് ഷെട്ടി. യാഷിനെ വമ്പൻ താരമാക്കിയ പ്രശാന്ത് നീൽ ചിത്രം കെ ജി എഫ്, കെ ജി എഫ് 2 എന്നിവ നിർമ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് ഈ അടുത്തിടെ ഇന്ത്യ മുഴുവൻ തരംഗമായ റിഷാബ് ഷെട്ടി ചിത്രം കാന്താരയും നിർമ്മിച്ചത്. ഏതായാലും ഹോംബാലെ ഫിലിംസ് കെ ജി എഫ് സീരിസ് ഒട്ടേറെ ഭാഗങ്ങളിലൂടെ മുന്നോട്ടു കൊണ്ട് പോകും എന്ന് പ്രഖ്യാപിച്ചതോടെ, റിഷാബ് ഷെട്ടിയും കെ ജി എഫ് ഫ്രാഞ്ചൈസിന്റെ ഭാഗമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കാരണം, കെ ജി എഫ് ആദ്യ അഞ്ച് ഭാഗങ്ങൾക്ക് ശേഷം റോക്കി ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ യാഷിന് പകരം മറ്റ് നടന്മാരെ കൊണ്ട് വരാൻ പ്ലാൻ ഉണ്ടെന്നു ഹോംബാലെ ഫിലിംസ് മേധാവി വ്യക്തമാക്കിയിരുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.