[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ധനുഷ് സംവിധായകനാവുന്ന രായൻ ഒരുങ്ങുന്നു; താരനിരയിൽ മലയാളി യുവ താരവും

തമിഴിലെ യുവ സൂപ്പർതാരമായ ധനുഷ് വീണ്ടും സംവിധായകനാവുകയാണ്. 2017 ഇൽ റിലീസ് ചെയ്ത പാ പാണ്ടി എന്ന ചിത്രമാണ് ധനുഷ് ആദ്യമായി രചിച്ചു സംവിധാനം ചെയ്തത്. രാജ്‌കിരൺ, രേവതി, പ്രസന്ന എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അഞ്ച് വർഷത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകനായി എത്തുകയാണ്. രായൻ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കാൻ പോകുന്നത് സൺ പിക്ചേഴ്സ് ആണ്. ഒരു ഗ്യാങ്സ്റ്റർ ചിത്രമായാണ് രായൻ ഒരുക്കുന്നതെന്നാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത്. വിഷ്ണു വിശാൽ നായകനായി എത്തുന്ന ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് എസ് ജെ സൂര്യ ആണ്. ദുഷാര വിജയൻ ആണ് ഇതിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ പകരുക. ഇവർക്കൊപ്പം ഒരു മലയാളി യുവ താരവും ഇതിൽ നിർണ്ണായക വേഷം ചെയ്യുമെന്നാണ് വാർത്തകൾ വരുന്നത്.

ഇപ്പോൾ തമിഴിലും ഏറെ തിളങ്ങുന്ന മലയാളി നടൻ കാളിദാസ് ജയറാം ആയിരിക്കും ആ വേഷം ചെയ്യുക എന്നാണ് സൂചന. ഒരുപിടി തമിഴ് ചിത്രങ്ങളിൽ കാഴ്ചവെച്ച മികച്ച പ്രകടനങ്ങളിലൂടെ വലിയ കയ്യടിയാണ് അടുത്തിടെ കാളിദാസ് ജയറാം നേടിയെടുത്തത്. പാവൈ കഥകൾ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സീരിസിലെ ഒരു ചിത്രത്തിലും, പാ രഞ്ജിത്തിന്റെ നചതിരം നഗർഗിരത് എന്ന ചിത്രത്തിലും നൽകിയ പ്രകടനം കാളിദാസ് ജയറാമിന് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. അതുപോലെ തന്നെ ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന കമൽ ഹാസൻ ചിത്രത്തിലെ ചെറിയ വേഷവും മികച്ച രീതിയിലാണ് കാളിദാസ് ജയറാം അവതരിപ്പിച്ചത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

8 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.