പ്രശസ്ത നടിയായ പാർവതി കുറച്ചു നാള് മുൻപാണ് ഒരു സംവിധായിക ആവാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. അധികം വൈകാതെ അത് സംഭവിക്കും എന്ന പ്രതീക്ഷയും പാർവതി പങ്കു വെച്ചിരുന്നു. എന്നാൽ ഇപ്പോൾ പാർവതിയുടെ അടുത്ത സുഹൃത്തും നടിയുമായ റിമ കല്ലിങ്കലും തന്റെ സംവിധാന മോഹവും രചനാ മോഹവും തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു രചയിതാവും സംവിധായികയും ആവുകയാണ് തന്റെ ലൈഫിലെ അടുത്ത സ്റ്റേജ് എന്ന് റിമ പറയുന്നു. താൻ രചിച്ചു സ്വന്തമായി സംവിധാനം ചെയ്യുക മാത്രമല്ല ലക്‌ഷ്യം എന്നും റിമ പറയുന്നു. ചിലപ്പോൾ തന്റെ രചന താൻ പാർവതിയെ കൊണ്ടാവും സംവിധാനം ചെയ്യിക്കുക എന്നാണ് റിമ കല്ലിങ്കൽ പറയുന്നത്. തന്റെ രചനയിൽ പാർവതി സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രതീക്ഷിക്കാം എന്നും റിമ പറഞ്ഞു.
റിമയുടെ ഭർത്താവായ ആഷിക് അബു മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാൾ ആണ്. ഇപ്പോൾ റിമ നിർമ്മിച്ച് ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിൽ റിമയും പാർവതിയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിട്ടും ഉണ്ട്. മലയാള സിനിമയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനയായ ഡബ്ള്യു സി സിയുടെ തലപ്പത്തു ഉള്ളവരാണ് റിമ കല്ലിങ്കലും പാർവതി തിരുവോതും. ഇവർ രണ്ടു പേരും തമ്മിലുള്ള സൗഹൃദം സിനിമ രംഗത്തും പുറത്തേക്കും നീളുന്ന ഒന്നാണ്. ഏതായാലും മലയാള സിനിമയിലെ ഏറ്റവും മികച്ച രണ്ടു നടിമാർ എന്ന നിലയിലും സ്ത്രീപക്ഷ വാദികൾ എന്ന നിലയിലും പ്രശസ്തരായ റിമയും പാർവതിയും ചേർന്നൊരുക്കുന്ന ചിത്രത്തിനായി കാത്തിരിക്കാം നമ്മുക്ക്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.