[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അഭിന്ദന പ്രവാഹങ്ങളുമില്ല, ആഘോഷങ്ങളുമില്ല; മലയാളത്തിന്റെ അഭിമാനം ലോക സിനിമയ്ക്കു മുന്നിൽ ഉയർത്തി ഇന്ദ്രൻസ്

മികച്ച നടനുള്ള സംസ്ഥാന അവാർഡ് അടക്കം നേടിയ മലയാളികളുടെ പ്രീയപ്പെട്ട നടൻ ആണ് ഇന്ദ്രൻസ്. ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ നടൻ അടുത്തകാലത്തായി കാമ്പുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകികൊണ്ട് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ മലയാളി നടന്മാർക്ക് അപൂർവമായി മാത്രം ലഭിച്ചിട്ടുള്ള, വിദേശ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലുകളിലെ റെഡ് കാർപ്പറ്റ് വിരിച്ചുള്ള സ്വീകരണവും ലഭിച്ചിരിക്കുകയാണ് ഇന്ദ്രൻസിനു. ലോകത്തെ ഏറ്റവും പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ഷാങ്ഹായ്  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇത്തവണ ഇന്ദ്രൻസ് നായകനായ വെയിൽ മരങ്ങൾ എന്ന ചിത്രം പ്രദർശിപ്പിക്കുകയും അവിടെ അദ്ദേഹത്തിന് റെഡ് കാർപെറ്റ് വിരിച്ചുള്ള സ്വീകരണം ലഭിക്കുകയും ചെയ്തു.

എന്നാൽ ആ നേട്ടം സോഷ്യൽ മീഡിയ പോലും ആഘോഷമാക്കിയില്ല. ഇപ്പോഴിതാ അതിനെതിരെ സിനിമാ പ്രേമികൾ രംഗത്ത് വന്നിരിക്കുകയാണ്. ബോളിവുഡ് സൂപ്പർ താരങ്ങളോ മറ്റു സൂപ്പർ താര പദവിയിൽ ഉള്ളവർക്കോ ആണ് ഈ നേട്ടം കിട്ടിയത് എങ്കിൽ സോഷ്യൽ മീഡിയ ഇത് ആഘോഷിച്ചേനെ എന്നും, ഇന്ദ്രൻസ് എന്ന നടനെ തീർത്തും അവഗണിക്കുന്ന സമീപനം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നുമാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന സിനിമാ പ്രേമികൾ പറയുന്നത്. അവാർഡുകളും, നേട്ടങ്ങളും ഉണ്ടാകുമ്പോൾ താരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രശംസിക്കുക പതിവാണ്. എന്നാൽ ഇന്ദ്രാസിന്റെ ഈ നേട്ടം താരങ്ങളിൽ നിന്നും ഒരു പ്രശസയോ അഭിനന്ദനമോ ഇല്ലാതെ വന്നപ്പോഴാണ് ആരാധകർ രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവൽ ആയി കരുതപ്പെടുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഏകദേശം 20 വർഷങ്ങൾക്കു മുൻപാണ് മോഹൻലാലിനു റെഡ് കാർപെറ്റ് വിരിച്ചു സ്വീകരണം ലഭിച്ചത്. അതിനു ശേഷം ഇപ്പോൾ ഇന്ദ്രൻസിനു ആണ് ഇത്രയും വലിയ ഒരു ചലച്ചിത്ര മേളയിൽ ഇങ്ങനെ ഒരു സ്വീകരണം മലയാള സിനിമയിൽ നിന്നു ലഭിക്കുന്നത്. ഡോക്ടർ ബിജു ആണ് വെയിൽ മരങ്ങൾ സംവിധാനം ചെയ്തത്. ഈ വർഷം അവിടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഒരേ ഒരു ഇന്ത്യൻ ചിത്രവുമാണ് ഇത്

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.