[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയോ മോഹൻലാലോ എന്നത് തങ്ങൾക്കു വിഷയം അല്ലെന്നു റിമ കല്ലിങ്കൽ; ദുൽഖറിനും വിമർശനം..!

മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സി മെമ്പർ ആയ റിമ കല്ലിങ്കൽ വീണ്ടും മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്. ഇവരെ കൂടാതെ ഇത്തവണ ദുൽഖർ സൽമാനും വിമർശനമുണ്ട് റിമയുടെ കയ്യിൽ നിന്ന്. മമ്മൂട്ടിയോ മോഹൻലാലോ എന്നത് തങ്ങൾക്കു വിഷയം അല്ലെന്നും റിമ കല്ലിങ്ങൽ പറയുന്നു. കുറച്ചു നാൾ മുൻപേ പാർവതി തിരി കൊളുത്തിയ കസബ വിവാദം തന്നെയാണ് റിമയും മമ്മൂട്ടിക്കെതിരെ ആയുധമാക്കിയത്. കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂട്ടി ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ എന്നും എന്നിട്ടും മമ്മൂട്ടി അത് ചെയ്തില്ല എന്ന് പറഞ്ഞുമാണ് റിമ മമ്മൂട്ടിയെ വിമർശിക്കുന്നത്.

‘അമ്മ പ്രസിഡന്റ് എന്ന നിലയിൽ കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് തങ്ങൾ ഡബ്ള്യു സി സി എടുത്ത എല്ലാ നിലപാടിനും മുകളിലായേനെ എന്നും അത് കാര്യങ്ങള്‍ മാറ്റിമറിച്ചേനെ എന്നും പറഞ്ഞു റിമ മോഹൻലാലിനെയും വിമർശിക്കുന്നു. അമ്മയുടെ ട്രംപ് കാർഡ് ആണ് മോഹൻലാൽ എന്നും മോഹൻലാലിന്റെ പുറകിൽ ‘അമ്മ അംഗങ്ങൾ ഒളിച്ചിരിക്കുകയാണ് എന്നും റിമ ആരോപിച്ചു. ദുല്‍ഖര്‍ പറയും പോലെ താനാരുടെയും ഭാഗം എടുക്കില്ല എന്നും ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്നും പറഞ്ഞ് കൈ കഴുകാന്‍ തങ്ങൾക്കു പറ്റില്ല എന്നും റിമ തുറന്നടിക്കുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് റിമ ഇത്തരം പരാമർശങ്ങൾ നടത്തിയത്. ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് എന്ന് പറഞ്ഞ റിമ ഇത്തരമൊരു സംഘടന ആരംഭിച്ചത് അറിഞ്ഞില്ലെന്നും മറ്റുമൊക്കെ പറഞ്ഞ് സിനിമാരംഗത്തെ പലര്‍ക്കും ഒഴിവാകാന്‍ സാധിക്കുമെന്നും പക്ഷെ തങ്ങൾ എന്നും എപ്പോഴും ഇരയാക്കപ്പെട്ട നടിക്ക് ഒപ്പമാണെന്നും പറയുന്നു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

21 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.