[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിലീപിന്റെ രാജികത്ത് പുറത്ത്; സ്വമേധയാ രാജിവെച്ചത് എന്നു ദിലീപ്..!

നടൻ ദിലീപിന്റെ രാജി അംഗീകരിച്ചതായി താര സംഘടനയായ ‘അമ്മ പത്ര സമ്മേളനത്തിൽ അറിയിച്ചത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ടു ദിലീപിന്റെ പേരിൽ ‘അമ്മ എന്ന സംഘടനക്ക് മാധ്യമങ്ങൾ വഴി ഒരുപാട് പഴി കേൾക്കേണ്ടി വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാൽ ആവശ്യപ്പെട്ടത് അനുസരിച്ചു ആണ് ദിലീപ് തന്റെ രാജി സമർപ്പിച്ചത് എന്നാണ് അദ്ദേഹം പത്ര സമ്മേളനത്തിൽ അറിയിച്ചത്. ദിലീപിനെ പുറത്താക്കാൻ ജനറൽ ബോഡി കൂടി അവിടെ ഭൂരിപക്ഷാഭിപ്രായം വേണം എന്നിരിക്കെ , സംഘടനക്ക് ബുദ്ധിമുട്ടു ഉണ്ടാക്കാതെ മോഹൻലാലിന്റെ നിർദേശമനുസരിച്ചാണ് ദിലീപ് തന്റെ രാജി സമർപ്പിച്ചത്. ദിലീപിന്റെ രാജി ‘അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും, ദിലീപ് സംഘടനക്ക് പുറത്തു ആവുകയും ചെയ്തു.

ഇപ്പോൾ തന്റെ രാജികത്ത് ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ടിരിക്കുകയാണ് ദിലീപ്. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, “അമ്മ എന്ന സംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും, എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്‌ ഞാൻ പങ്കുവയ്ക്കുകയാണ്‌. അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത്‌ പുറത്തുവിടുന്നത്‌. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട് , പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല”. ദിലീപിനോട് രാജി ആവശ്യപ്പെട്ടാണ് അദ്ദേഹം രാജി വെച്ചത് എന്നാണ് അമ്മ നേതൃത്വം പറഞ്ഞത് എങ്കിലും താൻ സ്വമേധയാ രാജി വെച്ചതാണ് എന്നാണ് ദിലീപ് ഇപ്പോൾ പറയുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

22 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.