കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. മലയാത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ കഴിഞ്ഞ ഒക്ടോബർ ഇരുപതിന് അവസാനിച്ചിരുന്നു. മോഹൻലാൽ ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങൾ ആണ് അവസാനമായി ഒടിയൻ ടീം ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌ൻ ഒരുക്കിയ വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ഇപ്പോഴിതാ ഒടിയന്റെ സെറ്റിൽ വെച്ച് താൻ കാണിച്ച ഒരു കാർ സ്റ്റണ്ടിന്റെ വീഡിയോ പീറ്റർ ഹെയ്‌ൻ പുറത്തു വിട്ടിരിക്കുകയാണ്. ഒടിയൻ സെറ്റിലെ പീറ്റർ ഹെയ്‌നിന്റെ സാഹസത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. പലർക്കും ആ വീഡിയോ കണ്ടപ്പോൾ ഓര്മ വന്നത് പുലി മുരുകൻ സെറ്റിൽ പീറ്റർ ഹെയ്‌ൻ കാണിച്ച ഒരു കാർ സ്റ്റണ്ട് വീഡിയോ ആണ്.
അന്ന് ഒരു ചെറിയ അപകടം ഉണ്ടാവുകയും അതിൽ നിന്ന് സംവിധായകൻ വൈശാഖ് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ തന്റെ കരിയറിലെ ഏറ്റവും ഗംഭീര സിനിമയാവും എന്നാണ് പീറ്റർ ഹെയ്‌ൻ വിശ്വസിക്കുന്നത്. ഈ ചിത്രം വിസ്മയിപ്പിക്കുന്ന സിനിമാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നും അദ്ദേഹം പറയുന്നു. ഒരു ഫാന്റസി ത്രില്ലർ ആയി കഥ പറയുന്ന ഒടിയനിൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വി ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. വരുന്ന ഡിസംബർ മാസത്തിൽ മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് ഒടിയൻ എത്താൻ പോകുന്നത്
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.