മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സി മെമ്പർ ആയ റിമ കല്ലിങ്കൽ വീണ്ടും മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്. ഇവരെ കൂടാതെ ഇത്തവണ ദുൽഖർ സൽമാനും വിമർശനമുണ്ട് റിമയുടെ കയ്യിൽ നിന്ന്. മമ്മൂട്ടിയോ മോഹൻലാലോ എന്നത് തങ്ങൾക്കു വിഷയം അല്ലെന്നും റിമ കല്ലിങ്ങൽ പറയുന്നു. കുറച്ചു നാൾ മുൻപേ പാർവതി തിരി കൊളുത്തിയ കസബ വിവാദം തന്നെയാണ് റിമയും മമ്മൂട്ടിക്കെതിരെ ആയുധമാക്കിയത്. കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂട്ടി ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ എന്നും എന്നിട്ടും മമ്മൂട്ടി അത് ചെയ്തില്ല എന്ന് പറഞ്ഞുമാണ് റിമ മമ്മൂട്ടിയെ വിമർശിക്കുന്നത്.
‘അമ്മ പ്രസിഡന്റ് എന്ന നിലയിൽ കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് തങ്ങൾ ഡബ്ള്യു സി സി എടുത്ത എല്ലാ നിലപാടിനും മുകളിലായേനെ എന്നും അത് കാര്യങ്ങള്‍ മാറ്റിമറിച്ചേനെ എന്നും പറഞ്ഞു റിമ മോഹൻലാലിനെയും വിമർശിക്കുന്നു. അമ്മയുടെ ട്രംപ് കാർഡ് ആണ് മോഹൻലാൽ എന്നും മോഹൻലാലിന്റെ പുറകിൽ ‘അമ്മ അംഗങ്ങൾ ഒളിച്ചിരിക്കുകയാണ് എന്നും റിമ ആരോപിച്ചു. ദുല്‍ഖര്‍ പറയും പോലെ താനാരുടെയും ഭാഗം എടുക്കില്ല എന്നും ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്നും പറഞ്ഞ് കൈ കഴുകാന്‍ തങ്ങൾക്കു പറ്റില്ല എന്നും റിമ തുറന്നടിക്കുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് റിമ ഇത്തരം പരാമർശങ്ങൾ നടത്തിയത്. ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് എന്ന് പറഞ്ഞ റിമ ഇത്തരമൊരു സംഘടന ആരംഭിച്ചത് അറിഞ്ഞില്ലെന്നും മറ്റുമൊക്കെ പറഞ്ഞ് സിനിമാരംഗത്തെ പലര്‍ക്കും ഒഴിവാകാന്‍ സാധിക്കുമെന്നും പക്ഷെ തങ്ങൾ എന്നും എപ്പോഴും ഇരയാക്കപ്പെട്ട നടിക്ക് ഒപ്പമാണെന്നും പറയുന്നു.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.