മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുമ്പോൾ, പൃഥ്വിരാജ് അടക്കമുള്ളവർ പറയുന്നത് താരമൂല്യത്തിന് അനുസരിച്ച്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാൻ കഴിയില്ലെങ്കിൽ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മാതാവിനുണ്ടെന്നാണ്. ഇപ്പോഴിതാ നിലവിലെ മലയാള സിനിമാ താരങ്ങളുടെ പ്രതിഫലത്തിന്റെ വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് പതിറ്റാണ്ടുകളായി മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകൻ. 2022 ഇൽ ഒരു ചിത്രത്തിന് 8 മുതൽ 17 കോടി വരെയാണ് മോഹൻലാൽ വാങ്ങുന്ന പ്രതിഫലം. മലയാളത്തിന്റെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ഒരു സിനിമയ്ക്കു നാലു മുതൽ പത്തു കോടി വരെയാണ് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം. എലോൺ, മോൺസ്റ്റർ, ബറോസ്, ഓളവും തീരവും, റാം, എംപുരാൻ എന്നീ ചിത്രങ്ങൾ ഇനി മോഹൻലാൽ അഭിനയിച്ചു പുറത്ത് വരാനുള്ളപ്പോൾ, റോഷാക്, നൻ പകൽ നേരത്തു മയക്കം, ബി ഉണ്ണികൃഷ്ണൻ ചിത്രമെന്നിവയാണ് ഇനി മമ്മൂട്ടിയഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്.
മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഒരു സിനിമയ്ക്കു മൂന്നു മുതൽ 8 കോടി വരെ പ്രതിഫലം വാങ്ങുമ്പോൾ, മൂന്നു മുതൽ ഏഴു കോടി വരെയാണ് പൃഥ്വിരാജ് സുകുമാരൻ വാങ്ങുന്നത്. മൂന്നര മുതൽ ആറ് കോടി രൂപ വരെയാണ് ഫഹദ് ഫാസിൽ വാങ്ങുന്ന പ്രതിഫലം. കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിതമാണ് ദുൽഖർ അടുത്ത് ചെയ്യുന്നതെങ്കിൽ, ഇനി റിലീസ് ചെയ്യാനുള്ള ദുൽഖർ ചിത്രങ്ങൾ ഹിന്ദി ചിത്രമായ ചുപ്, തെലുങ്ക് ചിത്രമായ സീത രാമം എന്നിവയാണ്. ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന നെറ്റ്ഫ്ലിക്സ് സീരിസും ദുൽഖർ അഭിനയിച്ചു പുറത്തു വരാനുണ്ട്. ബ്ലെസി ഒരുക്കിയ ആട് ജീവിതം, ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ, ഇനി ഷൂട്ട് ചെയ്യാനുള്ള വിലായത് ബുദ്ധ, പാൻ ഇന്ത്യൻ ചിത്രമായ സലാർ എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ചു ഇനി വരാനുള്ളത്. ജൂലൈ 22 നു റിലീസ് ആവാൻ പോകുന്ന മലയൻ കുഞ്ഞാണ് ഇനി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഫഹദ് ഫാസിൽ ചിത്രം. പാച്ചുവും അത്ഭുത വിളക്കും, ഷെർലക്, പുഷ്പ 2 എന്നിവയും ഇനി വരാനുള്ള ഫഹദ് ചിത്രങ്ങളാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.