മലയാള സിനിമയിൽ സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും തന്റേതായ ഒരു സ്ഥാനം നേടിക്കഴിഞ്ഞ കലാകാരനാണ് സച്ചി. സച്ചി ആദ്യം രചിച്ചു സംവിധാനം ചെയ്ത അനാർക്കലി ആയാലും ഇപ്പോൾ രചിച്ചു സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമായാലും സൂപ്പർ ഹിറ്റുകളായി മാറിയ ചിത്രങ്ങളാണ്. അത് കൂടാതെ സച്ചി രചിച്ച റൺ ബേബി റൺ, രാമലീല, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ വേറെയും. മലയാളത്തിലെ ഏറ്റവും മികച്ച കൊമേർഷ്യൽ ചിത്രങ്ങൾ രചിക്കുന്ന രചയിതാവ് എന്ന പേര് ഇപ്പോഴേ സച്ചി സ്വന്തമാക്കി കഴിഞ്ഞു. സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലും പൃഥ്വിരാജ് ആയിരുന്നു നായക വേഷത്തിൽ എത്തിയത്. രണ്ടിലും തുല്യ പ്രധാന്യമുള്ള വേഷത്തിൽ ബിജു മേനോനുമെത്തി. മലയാളത്തിന്റെ മഹാനടന്മാരും സൂപ്പർ താരങ്ങളുമായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ചും ചിത്രമൊരുക്കാൻ തനിക്കു ആഗ്രഹം ഉണ്ടെന്നു പറയുകയാണ് സച്ചി. ഇവർ രണ്ടു പേരും തന്നെ ഒരുപാട് സ്വാധീനിച്ച നടൻമാർ ആണെന്നും തീർച്ചയായതും അവർക്കു യോജിക്കുന്ന വിഷയങ്ങൾ ഉണ്ടായാൽ അവരെ സമീപിക്കുമെന്നും സച്ചി പറഞ്ഞു.
സച്ചി രചിച്ച ജോഷി ചിത്രമായ റൺ ബേബി റണ്ണിൽ മോഹൻലാൽ ആയിരുന്നു നായകൻ. ആ ചിത്രം വമ്പൻ വിജയവും നേടിയിരുന്നു. ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിൽ ആദ്യം മമ്മൂട്ടിയെ ആണ് തീരുമാനിച്ചിരുന്നത് എങ്കിലും പിന്നീട് മമ്മൂട്ടി അതിൽ നിന്ന് പിന്മാറുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ അവർ ചെയ്‌ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌മായ ഒന്നുവേണം എന്നും അവർ രണ്ടുപേരും ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ലെങ്കിലും വ്യത്യസ്‌തമായ കഥാപരിസരമെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട് എന്നും സച്ചി പറയുന്നു. കൗമുദിക് നൽകിയ അഭിമുഖത്തിലാണ് സച്ചി മനസ്സ് തുറക്കുന്നത്. ഡ്രൈവിംഗ് ലൈസെൻസ് എന്ന തിരക്കഥയിൽ മമ്മൂക്കയ്‌ക്ക് അവസാന ഭാഗത്തുണ്ടായ ചില കൺഫ്യൂഷൻസ് ആണ് അദ്ദേഹം ആ ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണമെന്നും അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കിയാൽ 100 ശതമാനം ശരിയാണ് എന്നും സച്ചി പറയുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.