[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജീവിതത്തിൽ എന്തും സാധിക്കും എന്ന വിശ്വാസം പകർന്നു തന്നത് ഈ മനുഷ്യൻ; മനസ്സ് തുറന്നു ധ്രുവ് വിക്രം

തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ മകൻ ആണ് ധ്രുവ് വിക്രം. അർജുൻ റെഡ്‌ഡി എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക് ആയ ആദിത്യ വർമയിലൂടെയാണ് ധ്രുവ് വിക്രം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യം ബാല സംവിധാനം ചെയ്ത ഈ ചിത്രം ഷൂട്ടിംഗ് കഴിഞ്ഞു ഉപേക്ഷിക്കുന്നതിന്റെ അറ്റം വരെയെത്തി എങ്കിലും പിന്നീട് ഗിരീശായ എന്ന പുതിയ ഒരു സംവിധായകൻ ഈ ചിത്രം പൂർത്തിയാക്കുകയിരുന്നു. അതിലെ ധ്രുവ് വിക്രമിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛൻ വിക്രമിനെ കുറിച്ച് ധ്രുവ് വിക്രം ഇൻസ്റാഗ്രാമിലിട്ട പോസ്റ്റ് ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ്. താനിപ്പോൾ ജീവിതത്തിൽ എന്തെങ്കിലുമാണെങ്കിൽ കുറെയധികം പേരോടെങ്കിലും തനിക്കു എന്തെങ്കിലും പറയാൻ സാധിക്കുന്നുണ്ടെങ്കിൽ അതെല്ലാം തന്റെ അച്ഛന്റെ പരിശ്രമത്തിന്റെയും ആദിത്യ വർമ്മ എന്ന ഈ ചിത്രം പുറത്തിറക്കണം എന്ന വാശിയുടെയും ഫലമാണ് എന്നാണ് ധ്രുവ് പറയുന്നത്. താൻ പലപ്പോഴും പ്രതീക്ഷയറ്റു നിന്നപ്പോഴും തനിക്കു വഴി കാണിച്ചു മുന്നിൽ നിന്നതു അച്ഛൻ ആണെന്നും ജീവിതം പലപ്പോഴും നമ്മളെ പിന്നോട്ട് വലിക്കുമെങ്കിലും നമ്മുടെ മുന്നോട്ടുള്ള തുടർച്ചയായ പരിശ്രമം എന്തും നമ്മുക്ക് സാധിച്ചു തരുമെന്ന് തെളിയിച്ചു തന്നതും അച്ഛനാണെന്നും ധ്രുവ് തുറന്നു പറയുന്നു.

ആദിത്യ വർമ്മ ഒരു റീമേക് ആണെങ്കിലും താൻ എന്നും ആരാധിച്ച തന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തു, ആ മനുഷ്യനിൽ നിന്ന് ഏറെ പഠിക്കാൻ സഹായിച്ചത് ഈ ചിത്രമാണെന്നും അത് കൊണ്ട് തന്നെ ആദിത്യ വർമ്മ എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുമെന്നും ധ്രുവ് പറഞ്ഞു. അച്ഛന്റെ വിഷൻ ആണ് തന്നെ ഇവിടെ എത്തിച്ചത് എന്നും അത് കൊണ്ട് തന്നെ അച്ഛന്റെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ താൻ എത്ര വേണമെങ്കിലും പരിശ്രമിക്കുമെന്നും ധ്രുവ് പറയുന്നു. അച്ഛനെ പോലെ ഒരു ഇതിഹാസമാകാൻ തനിക്കു ഒരിക്കലും കഴിയില്ല എന്നും എന്നാൽ തനത് ഏറെ അഭിമാനത്തോടെയാണ് പറയുന്നതെന്നും ധ്രുവ് വിക്രം ആരാധകരോട് വിശദീകരിക്കുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.