[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗൗരിയിൽ നിന്ന് കണ്ണമ്മയായി നടത്തിയ രൂപമാറ്റം; ശ്രദ്ധ നേടി അയ്യപ്പനും കോശിയുമിലെ തീപ്പൊരി നായിക

അയ്യപ്പനും കോശിയും എന്ന ചിത്രം തീയേറ്ററുകളിൽ ഗംഭീര വിജയം നേടി മുന്നേറുമ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ നായകന്മാരായ പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും മാത്രമല്ല, ഈ ചിത്രത്തിലെ അതിശകതമായ നായികാ കഥാപാത്രം ചെയ്ത ഗൗരി നന്ദ എന്ന നടി കൂടിയാണ്. ഒരുപാട് ചിത്രങ്ങളിൽ ഗൗരി പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ഈ ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രമായുള്ള പ്രകടനം കൊണ്ട് ഗൗരി മലയാള സിനിമാ പ്രേമികളുടെ കയ്യടി നേടിയെടുത്തു. ബിജു മേനോൻ അവതരിപ്പിക്കുന്ന അയ്യപ്പൻ നായർ എന്ന പോലീസ് സബ് ഇൻസ്‌പെക്ടറുടെ ഭാര്യ ആയ, ആദിവാസി സ്ത്രീ ആയാണ് ഗൗരി പ്രത്യക്ഷപ്പെട്ടത്‌. ഒരു ആക്ടിവിസ്റ്റ് ആയ കണ്ണമ്മയുടെ ഭാവവും രൂപവുമെല്ലാം മികച്ച തീവ്രതയോടെ തന്നെയാവിഷ്കരിക്കാൻ ഈ നടിക്ക് സാധിച്ചു. ശരീര ഭാഷ കൊണ്ട് മാത്രമല്ല, ശക്തമായ ഡയലോഗ് ഡെലിവറി കൊണ്ടും ഒരു നടി പ്രേക്ഷകരുടെ കരഘോഷങ്ങൾ ഏറ്റു വാങ്ങുന്നത് സാധാരണമായ കാര്യമല്ല. ഈ ഒരൊറ്റ കഥാപാത്രമായി നടത്തിയ പ്രകടനം കൊണ്ട് അങ്ങനെ തീപ്പൊരി നായികമാരായി എത്തി കയ്യടി നേടിയ മലയാളത്തിലെ ഗംഭീര നടിമാരുടെ പട്ടികയിലെത്തിയിരിക്കുകയാണ് ഗൗരി നന്ദ.

കണ്ണമ്മയാവാൻ ശരീര ഭാരം കുറച്ചു മികച്ച ഒരു ഫിസിക്കൽ മേക് ഓവർ നടത്തിയ ഈ നടി പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തോട് പറയുന്ന ഒരു കിടിലൻ ഡയലോഗും പ്രേക്ഷകർ വലിയ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്. സച്ചി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു. കന്യാകുമാരി എക്സ്പ്രസ്, ലോഹം, കനൽ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ നടി നിമിർന്തു നിൽ, പഗാഡി ആട്ടം എന്നീ തമിഴ് സിനിമകളിലും ജണ്ട പായ് കപിരാജു എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.