[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മലയാള സിനിമയിൽ ആദ്യമായി ഇങ്ങനെ ഒരു ചിത്രം; മഡ്‌ഡി ടീസർ ശ്രദ്ധ നേടുന്നു

നവാഗത സംവിധായകനായ ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി എന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ഇതിന്റെ ടീസർ റിലീസ് ചെയ്തത്. പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സംവിധായകനായ ഡോക്ടർ പ്രഗാബലും മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവരും ചേർന്നാണ്. മലയാള സിനിമ ചരിത്രത്തിൽ ഇങ്ങനെ ഒരു ചിത്രം ആദ്യമായാണ് എത്തുന്നത്. ഇതിന്റെ ടീസറിൽ പറയുന്നത് ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ തന്നെ ആദ്യ ചിത്രമാണ് മഡ്‌ഡി എന്നാണ്. ഏതായാലും സ്റ്റൈലിഷ് ആയ രംഗങ്ങളും കിടിലൻ മെക്കിങ്ങും കൊണ്ട് ഇതിന്റെ ടീസർ വലിയ പ്രേക്ഷക പ്രശംസയാണ് നേടുന്നത്. കെ ജി രതീഷ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. റിദാൻ കൃഷ്ണ, യുവാൻ, അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ്. റൺ രവി സംഘട്ടനം ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു അഡ്വെഞ്ചറസ് ത്രില്ലിംഗ് ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെ അഭിനേതാക്കൾ തന്നെ ചെയ്തിരിക്കുന്ന ഗംഭീര ആക്ഷൻ രംഗങ്ങൾ ഇതിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.