സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് പുഷ്പ. ഈ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത പുഷ്പ ആഗോള കളക്ഷൻ ആയി മുന്നൂറു കോടിയും പിന്നിട്ടു ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയെടുത്തത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്ത ഈ ചിത്രം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവും കൂടിയാണ്. രണ്ടു ഭാഗങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് കഴിഞ്ഞ മാസം റിലീസ് ചെയതത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് രശ്മിക മന്ദന ആണ്. ഇപ്പോഴിതാ ഒന്നാം ഭാഗത്തിന്റെ വിജയത്തിനു ശേഷം ഇതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ രശ്‌മിക തന്റെ പ്രതിഫലം കുത്തനെ കൂട്ടി ചോദിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഈ ചിത്രത്തിന്റെ വിജയം രശ്മികളുടെ താരമൂല്യവും വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. ഒട്ടേറെ വമ്പൻ നിർമ്മാതാക്കൾ ആണ് ഈ നടിയുടെ ഡേറ്റ് കിട്ടാനായി കാത്തു നിൽക്കുന്നത്. പുഷ്പ: ദി റൈസ് ലെ അഭിനയത്തിന് രണ്ട് കോടിയാണ് രശ്മികയ്ക്ക് പ്രതിഫലമായി ലഭിച്ചത് എങ്കിൽ ഇതിന്റെ രണ്ടാം ഭാഗത്തിനായി മൂന്നു കോടിയാണ് രശ്‌മിക ചോദിച്ചത് എന്ന് വാർത്തകൾ വരുന്നുണ്ട്. രശ്മികയുടെ ആവശ്യം ചിത്രത്തിന്റെ നിർമാതാക്കൾ അംഗീകരിച്ചു എന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. ഏതായാലും ഈ വാർത്ത ശരിയാണെങ്കിൽ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലം ആയിരിക്കും പുഷ്പയുടെ രണ്ടാം ഭാഗത്തിലൂടെ രശ്‌മിക നേടിയെടുക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.