പ്രശസ്ത മലയാള നടനും നിർമ്മാതാവുമായ ജോജു ജോർജ് ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ നായകനായി എത്തുകയാണ്. നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന പീസ് എന്ന പാൻ ഇന്ത്യൻ ചിത്രത്തിലാണ് ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ജോജു ജോർജ്, രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്ണൻ മേനോൻ, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്ന് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഈ ചിത്രം ഒരു സറ്റയർ ആയാണ് ഒരുക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ സിനിമയ്ക്കു സംഗീതം നൽകിയിരിക്കുന്നത് ജുബൈർ മുഹമ്മദ് ആണ്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു ഈ വലിയ ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ഷമീർ ജിബ്രാൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നൗഫൽ അബ്ദുല്ല എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ഷഹബാസ് അമൻ എന്നിവരാണ്. ജോജു നായകനായി എത്തിയ നായാട്ടു, മധുരം എന്നീ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ വലിയ പാൻ ഇന്ത്യൻ ലെവൽ ശ്രദ്ധയാണ് നേടിയെടുത്തത്. അത്കൊണ്ട് തന്നെ പീസ് എന്ന ഈ ചിത്രത്തിനും വലിയ സ്വീകരണം പ്രേക്ഷകരിൽ നിന്നും ലഭിക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.