റാണ ദഗ്ഗുബതി ഇന്ന് ഇന്ത്യ മുഴുവൻ പ്രശസ്തനാണ്. കാരണം എല്ലാവർക്കുമറിയാം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലൻ വേഷം റാണ ദഗ്ഗുബതിക്കു നേടി കൊടുത്ത പ്രശംസയും ആരാധകരും ചില്ലറയൊന്നുമല്ല. പൽവാൽദേവൻ എന്ന കഥാപാത്രം അത്ര ഗംഭീരമായാണ് ഈ നടൻ അഭിനയിച്ചു ഫലിപ്പിച്ചത്. ഓരോ നോക്കിലും വാക്കിലും ശരീരം കൊണ്ടും മനസ്സ് കൊണ്ടുമെല്ലാം പൽവാൽ ദേവനായി തിരശീലയിൽ ജീവിക്കുകയായിരുന്നു റാണ എന്ന് നമ്മുക്ക് നിസംശയം പറയാം. ബ്രഹ്മാണ്ഡ വിജയം നേടിയ ബാഹുബലിക്ക് ശേഷം റാണ നായകനായി എത്തുന്ന തെലുഗ് ചിത്രമാണ് നെനെ രാജു നെനെ മന്ത്രി. ഇതിന്റെ തെലുഗ് ടീസർ കുറച്ചു നാൾ മുൻപേ റിലീസ് ചെയ്തിരുന്നു.
എന്നാൽ കേരളത്തിൽ ഇപ്പോൾ റാണ ദഗുബതിക്കുള്ള ജനപ്രിയത കണക്കിലെടുത്തു ഈ ചിത്രത്തിന്റെ മലയാളം പതിപ്പും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. സൂര്യ കിരീടം എന്ന് പേരിട്ട മലയാളം വേർഷൻ ട്രൈലെർ പുറത്തിറക്കിയത് ഇന്ന് രാവിലെ 10 മണിക്ക് മലയാളത്തിന്റെ യുവതാരം ദുൽകർ സൽമാനാണ്.
ദുൽകർ സൽമാനും റാണ ദഗ്ഗുബതിയും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. അത് മാത്രമല്ല താൻ ദുൽകർ സൽമാന്റെ ഒരു ആരാധകനും കൂടിയാണെന്ന് റാണ ദഗ്ഗുബതി ഈ അടുത്തിടെ ഒരു പ്രമുഖ മലയാളം മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും പറഞ്ഞിരുന്നു.
ദുൽകർ സൽമാൻ നായക വേഷം അവതരിപ്പിച്ച ബാംഗ്ലൂർ ഡേയ്സ് എന്ന മലയാളം ചിത്രത്തിന്റെ തമിഴ് പതിപ്പിൽ റാണാ ദഗ്ഗുബതി അഭിനയിച്ചിരുന്നു. ഫഹദും നിവിനും ദുൽകറുമാണ് ബാംഗ്ലൂർ ഡെയ്‌സിൽ നായക വേഷം അവതരിപ്പിച്ചത്. അതിന്റെ തമിഴ് റീമേക്കിൽ മലയാളത്തിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് റാണ അവതരിപ്പിച്ചത്.
സൂര്യകിരീടം അഥവാ നെനെ രാജു നെനെ മന്ത്രി എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തേജയാണ്. കാജൽ അഗർവാൾ , കാതറീൻ ട്രീസ എന്നിവർ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സുരേഷ് പ്രൊഡക്ഷൻസ്, ബ്ലൂ പ്ലാനറ്റ് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ സുരേഷ് ബാബു, കിരൺ റെഡ്‌ഡി, ഭാരത് ചൗധരി എന്നിവർ ചേർന്നാണ് .
ദുൽകർ സൽമാൻ തന്റെ ആദ്യ തെലുങ്കു ചിത്രത്തിൽ അഭിനയിക്കുകയാണ് ഇപ്പോൾ. ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളി നടി കീർത്തി സുരേഷാണ് നായികാ വേഷം ചെയ്യുന്നത്. ജമിനി ഗണേശന്റെ വേഷമാണ് ദുൽകർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഈ ചിത്രം തമിഴിലും മലയാളത്തിലും മൊഴി മാറ്റി പ്രദര്ശനത്തിനെത്തുമെന്നും സൂചനകൾ ഉണ്ട്. ദുൽഖറിന്റെ അടുത്ത മലയാളം റിലീസുകൾ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയും ബിജോയ് നമ്പ്യാരുടെ സോളോയും ആണ്. രണ്ടു ചിത്രങ്ങളും സെപ്റ്റംബറിൽ പ്രദര്ശനത്തിനെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.