[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറി ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് നേടിയ മണി വീണ്ടും വരുന്നു; അനുമോളുടെ നായകനായി..!

മാസ്റ്റർ മണിയെ നമ്മൾ മലയാളികൾ മറന്നു കാണാനിടയില്ല. കുറച്ചു വർഷങ്ങൾക്കു മുൻപേ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്‌ത ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ, മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിനൊപ്പം തിരശീലയിൽ പ്രത്യക്ഷപ്പെട്ട ആദിവാസി ബാലൻ. മോഹൻലാലിനൊപ്പം തകർപ്പൻ പ്രകടനം ഫോട്ടോഗ്രാഫറിൽ കാഴ്ച വെച്ച മണി തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു. 12 വര്ഷങ്ങള്ക്കു ശേഷം മണി വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ്. ഉടലാഴം എന്ന ചിത്രത്തിൽ നായകനായി ആണ് മണിയുടെ തിരിച്ചു വരവ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളായ അനുമോൾ ആ ഈ ചിത്രത്തിൽ മണിയുടെ നായികയായെത്തുന്നത് .

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമ നിർമ്മിക്കുന്ന ആദ്യത്തെ ഫീച്ചർ ഫിലിം ആണ് ഉടലാഴം.

നിലനിൽപ്പുതന്നെ ചോദ്യചിഹ്നമായി മാറിയ ആറു നാടൻ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികൻ എന്ന കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുക. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു ആണ് ഗുളികൻ. അവൻ പുതിയൊരു ഉപജീവനമാർഗത്തിനു ശ്രമിക്കുമ്പോൾ സമൂഹം അവനോട് പെരുമാറുന്ന രീതിയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ഈ ചിത്രത്തിന് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ ആവളയാണ്. അദ്ദേഹം ചിത്രമൊരുക്കിയിരിക്കുന്ന ക്യാൻവാസ് പ്രകൃതി, വന്യജീവികൾ, ആദിവാസികൾ, പൊതുസമൂഹം എന്നിവയുമായി ബന്ധപെട്ടു കിടക്കുന്ന തരത്തിലാണ്.

എന്നും മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടിയാണ് അനുമോൾ. അസാമാന്യ പ്രതിഭയുള്ള ഈ നടിയാണ് അഭിനയ പ്രാധ്യമുള്ള വേഷങ്ങൾ വരുമ്പോൾ നമ്മുടെ സംവിധായകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന അഭിനേത്രികളിൽ ഒരാൾ എന്നും നിസംശയം നമ്മുക്ക് പറയാൻ സാധിക്കും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാൾ എന്ന് തന്റെ പ്രകടനം കൊണ്ടും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ കൊണ്ടും അനുമോൾ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മണിയുടെ നായികയായി അനുമോൾ ഈ ചിത്രത്തിലൂടെ വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് സിനിമ പ്രേമികൾക്ക്.

ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നി അഭിനേതാക്കളൂം ചിത്രത്തിന്റെ ഭാഗമാണ്. ബിജിപാൽ പശ്ചാത്തല സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സിതാര, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.