എസ് എസ് രാജമൗലി ഒരുക്കിയ ആർആർആർ എന്ന വമ്പൻ ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തോടെ തെലുങ്കിലെ മെഗാ പവർ സ്റ്റാർ രാം ചരൺ ഇന്ത്യൻ സിനിമയിലെ ജനപ്രിയ താരമായി മാറിയിരുന്നു. നിലവിൽ തമിഴ് സംവിധായകൻ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരുകയാണ് റാം ചരൻ. ഇപ്പോഴിതാ റാം ചരണിന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉപ്പേണ്ണ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയാണ് രാം ചരൺ നായകനായ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കാൻ പോകുന്ന ഈ മാസ്സ് എന്റർടൈനർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സംവിധായകൻ തന്നെയാണ്.
തെലുങ്കിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെയും സുകുമാർ റൈറ്റിംഗ്‌സിന്റെയും ബാനറുകളിൽ ഒരുങ്ങാൻ പോകുന്ന ഈ മെഗാ ബഡ്ജറ്റ് ചിത്രം ഒന്നിലേറെ ഭാഷകളിലാണ് റിലീസ് ചെയ്യുക. ഇതിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ നിർമ്മാതാക്കൾ ഉടൻ തന്നെ വെളിപ്പെടുത്തുമാണ് വാർത്തകൾ പറയുന്നത്. ആർആർആർ എന്ന ചിത്രത്തിലെ പ്രകടനം റാം ചരണിന് തെന്നിന്ത്യക്ക് പുറത്തും വലിയ ആരാധക വൃന്ദമാണ് സൃഷ്ടിച്ചത്. എന്നാൽ ആർആർആറിന് ശേഷം റീലീസ് ആയ ആചാര്യ എന്ന ചിത്രം പരാജയപ്പെട്ടത് റാം ചരണിന് തിരിച്ചടിയായിരുന്നു. രാം ചരണിന്റെ അച്ഛൻ ചിരഞ്ജീവിയെ നായകനാക്കി കോർടാല ശിവ സംവിധാനം ചെയ്ത ആചാര്യയിൽ നിർണ്ണായക വേഷമാണ് രാം ചരൻ ചെയ്തത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.