[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വൈറൽ നൃത്തവുമായി കല്യാണി; വീഡിയോ കാണാം

പ്രശസ്ത മലയാള നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കല്യാണി നടിയും മോഡലും ഒപ്പം മികച്ച നർത്തകിയുമാണ്. ഇൻസ്റ്റാഗ്രാം റീൽ വീഡിയോയിലൂടെ കല്യാണിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വൈറൽ നൃത്തവുമായി എത്തിയിരിക്കുകയാണ് ഈ താരം. മാധുരി ദിക്ഷിത് അഭിനയിച്ച ആജാ നച്ചലെ എന്ന ചിത്രത്തിന്റെ സൂപ്പർ ഹിറ്റായ ടൈറ്റിൽ സോങിനാണ് കല്യാണി ഇത്തവണ ചുവട് വെക്കുന്നത്. ചുവന്ന സാരിയിൽ അതീവ സുന്ദരിയായാണ് കല്യാണി ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. ഏതായാലും ഇപ്പോൾ തന്നെ ഒട്ടേറെ ആരാധകരുള്ള ഈ കലാകാരി വൈകാതെ തന്നെ മലയാള സിനിമയിൽ സ്വന്തമായി ഒരിടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവായ ബിജു വി നായരിൽ ജനിച്ച മകളാണ് കല്യാണി. ബിജു വി നായരുടെ മരണ ശേഷം ബിന്ദു പണിക്കർ നടൻ സായ് കുമാറിനെ വിവാഹം കഴിച്ചിരുന്നു. ടിക് ടോക്ക് വീഡിയോകളിലൂടെ ധാരാളം ആരാധകരെ നേടിയ കല്യാണി, സായ് കുമാറിനും ബിന്ദു പണിക്കർക്കും ഒപ്പം ചെയ്ത ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ടിക് ടോക്കില്‍ തന്നെ താരമാക്കിയത് അച്ഛനും അമ്മയുമാണെന്നാണ് കല്യാണി പറഞ്ഞിട്ടുള്ളത്. മോഡലിംഗിൽ ഏറെ സജീവമായ കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും പുതിയ ഫാഷൻ ഫോളോ ചെയ്യുന്ന കല്യാണി നാടൻ വസ്ത്രങ്ങളിലും മോഡേണ് വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടിയാണ്. ഡബ്സ്മാഷിലൂടെയാണ് കല്യാണി ആദ്യം ശ്രദ്ധ നേടിയത്. അതിന് ശേഷമാണ് ഈ താരം ഇൻസ്റ്റാഗ്രാമിൽ സജീവമായത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.