[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ് – അജിത് ബോക്സ് ഓഫീസ് യുദ്ധത്തിന് കളമൊരുങ്ങി; വാരിസ്, തുനിവ്‌ പുത്തൻ പോസ്റ്ററുകൾ പുറത്ത്

ഈ വരുന്ന ജനുവരിയിൽ ഒരു വമ്പൻ താരയുദ്ധത്തിനാണ് തമിഴ്നാട് ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൊങ്കൽ റിലീസായി ജനുവരി രണ്ടാം വാരം റിലീസ് ചെയ്യുന്നത് ദളപതി വിജയ് നായകനായ വാരിസ്, തല അജിത് നായകനായ തുനിവ്‌ എന്നീ ചിത്രങ്ങളാണ്. ആരാധകരും സിനിമ പ്രേമികളും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണിവ. ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളുടേയും പുതിയ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ പോസ്റ്ററുകൾ നേടിയെടുക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസ് വംശി പൈഡിപ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിടുന്നു. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എല്ലുമാണ്.

നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യരാണ്. ജിബ്രാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ ഒരു ഗാനവും ആലപിക്കുന്നുണ്ട്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി സീ സ്റ്റുഡിയോയും ഉണ്ട്. നോ ഗട്ട്സ് നോ ഗ്ലോറി എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രത്തിന് നീരവ് ഷാ ക്യാമറ ചലിപ്പിച്ചപ്പോൾ, ഇത് എഡിറ്റ് ചെയ്യുന്നത് വിജയ് വേലുകുട്ടിയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

18 mins ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

37 mins ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.