തമിഴകത്തിന്റെ ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ച മഹാൻ എന്ന ചിത്രം ഫെബ്രുവരി പത്തിനാണ് റിലീസ് ചെയ്തത്. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ എത്തിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് നേടുന്നത്. കാർത്തിക് സുബ്ബരാജ് ഒരുക്കിയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വിക്രം എന്ന നടന്റെ ഗംഭീര പ്രകടനമാണ്. ഈ അടുത്തകാലത്ത് വന്നിട്ടുള്ള ഏറ്റവും മികച്ച ചിയാൻ വിക്രം ചിത്രമാണ് ഇതെന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ബോബി സിൻഹ, ധ്രുവ് വിക്രം എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രം ഒരേ സമയം ഒരു ഗ്യാങ്സ്റ്റർ ഡ്രാമ പോലെയും, അച്ഛൻ- മകൻ ബന്ധം അവതരിപ്പിക്കുന്ന ചിത്രം പോലെയുമാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ട തലൈവർ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അഭിപ്രായം എന്തെന്ന് പറയുകയാണ് കാർത്തിക് സുബ്ബരാജ്.
തലൈവർക്കു മഹാൻ ഏറെ ഇഷ്ടപ്പെട്ടു എന്ന സന്ദേശമാണ് ലഭിച്ചത് എന്നും അതുകൊണ്ട് തന്നെ താൻ വളരെ സന്തോഷവാൻ ആണെന്നും കാർത്തിക് സുബ്ബരാജ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. രജനികാന്തിനെ നായകനാക്കി സൂപ്പർ ഹിറ്റായ പേട്ട എന്ന ചിത്രം ഒരുക്കിയിട്ടുള്ള സംവിധായകൻ കൂടിയാണ് കാർത്തിക് സുബ്ബരാജ്. ഗാന്ധി മഹാൻ എന്ന കഥാപാത്രമായാണ് വിക്രം ഈ പുതിയ കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് എസ് എസ് ലളിത് കുമാർ ആണ്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശ്രേയസ് കൃഷ്ണ ആണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.