പ്രശസ്ത നടൻ വിനയ് ഫോർട്ട് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. കൊള്ള എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ രണ്ടു നായികമാരാനുള്ളത്. രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരുമാണ് ഇതിലെ പ്രധാന സ്ത്രീകഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അലൻസിയർ, പ്രേംപ്രകാശ്, ഷെബിൻ ബെൻസൻ, പ്രശാന്ത് അലക്സാണ്ടർ, ജിയോബേബി എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്. ഗോകുലം കണ്വെന്ഷന് സെന്ററിൽ വെച്ചാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്. ബോബി സഞ്ജയ്യുടെ കഥയ്ക്ക് ജാസിം ജലാലും നെൽസൻ ജോസഫും ചേർന്നാണ് തിരക്കഥയൊരുക്കിയത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
രാജവേൽ മോഹൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഷാൻ റഹ്‌മാനാണ്. അര്ജു ബെന്നാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഇപ്പോൾ മലയാളം, തമിഴ് ഭാഷകളിൽ തിളങ്ങുന്ന രജിഷയുടെ അടുത്ത മലയാളം റിലീസ് കീടം എന്ന ചിത്രമാണ്. ഇത് കൂടാതെ ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞ് എന്ന ചിത്രവും ഈ നടിയഭിനയിച് ഇനി റിലീസ് ചെയ്യാനുണ്ട്. അതിൽ ഫഹദ് ഫാസിലിന്റെ സഹോദരി വേഷമാണ് രജിഷ ചെയ്യുന്നത്. ആദ്യമായാണ് പ്രിയ പ്രകാശ് വാര്യരും രജിഷാ വിജയനും ഒരുമിച്ചഭിനയിക്കാൻ പോകുന്നത്. ഒരു അഡാറ് ലൗവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ പ്രശസ്തയായ പ്രിയ വാര്യർ, അതിനു ശേഷം തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിലൊക്കെ വേഷമിട്ടു. കൊള്ള എന്ന ഈ പുതിയ ചിത്രത്തിൽ വളരെ ശക്തമായൊരു വേഷമാണ് പ്രിയ ചെയ്യുന്നതെന്നാണ് സൂചന.
ഫോട്ടോ കടപ്പാട്: Rahul M Sathyan
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.