[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായകൻ; വരാനിരിക്കുന്ന 22 ചിത്രങ്ങളെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ധ്യാൻ ശ്രീനിവാസൻ നിറഞ്ഞു നിൽക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രമോഷന്റെ ഭാഗമായാണ് ഒട്ടേറെ യൂട്യൂബ് ചാനലുകൾക്കും മാധ്യമങ്ങൾക്കും അദ്ദേഹം അഭിമുഖങ്ങൾ നൽകിയത്. ആ അഭിമുഖങ്ങളിൽ അദ്ദേഹം തന്റെ സ്വതസിദ്ധമായ നർമ്മം കലർത്തി പറയുന്ന രസകരമായ കാര്യങ്ങളും വെളിപ്പെടുത്തലുകളുമെല്ലാം സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിക്കുകയാണിപ്പോൾ. ഏതായാലും ഓണ്ലുക്കേഴ്‌സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലും ധ്യാൻ ശ്രീനിവാസൻ തന്റെ ഏറ്റവും രസകരമായ മനസ്സോടെയാണ് സംസാരിച്ചത്. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനാണോ ധ്യാൻ ശ്രീനിവാസൻ എന്ന അവതാരകന്റെ ചോദ്യത്തിനദ്ദേഹം നൽകിയതും തമാശകൂട്ടികലർത്തിയുള്ള മറുപടിയാണ്.

നിലവിൽ 22 ചിത്രങ്ങൾ കൂടി തന്റേതായി വരാനുണ്ടെന്ന് ധ്യാൻ പറയുന്നു. ലോക്ക് ഡൗണ് സമയത്ത് കമ്മിറ്റ് ചെയ്‌ത ചിത്രങ്ങളാണധികവുമെന്നാണ് ധ്യാൻ പറയുന്നത്. 2 കോടിയിൽ താഴെ ചിലവാക്കിയൊരുക്കുന്ന ചിത്രങ്ങളുടെ സൂപ്പർസ്റ്റാർ എന്നു അദ്ദേഹം തമാശക്ക് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം ചെയ്ത് കഴിഞ്ഞു മിക്കവാറും ഉടനെ തന്നെ ഫീൽഡ് ഔട്ടാവുമെന്നും ധ്യാൻ സരസമായി പറയുന്നു. കൂടുതലും നമ്മുക്കറിയാവുന്ന, നമ്മുടെ സുഹൃത്തുക്കളുടെ തന്നെ ചിത്രങ്ങളാണെന്നും ധ്യാൻ വെളിപ്പെടുത്തുന്നു. അടുപ്പിച്ചടുപ്പിച്ചാണ് ഇപ്പോൾ ധ്യാനഭിനയിക്കുന്ന ചിത്രങ്ങൾ പ്രഖ്യാപിക്കുന്നതും റിലീസിന് വരുന്നതും. അതുകൊണ്ടാണ് അഭിമുഖങ്ങളിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലഭിനയിച്ചു വെറുപ്പിക്കാതെ കൂടുതൽ അഭിമുഖങ്ങൾ ചെയ്യൂ എന്നും, അതാണ് തന്റെ സിനിമയേക്കാൾ രസമെന്നും പറയുന്ന ആളുകളുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ സരസമായി പറയുന്നതുമിപ്പോൾ വൈറലാണ്. ധ്യാനിനൊപ്പം ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ എന്നിവരുമഭിനയിച്ച ഉടലെന്ന ചിത്രം മേയ് ഇരുപതിന് റിലീസ് ചെയ്യുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.