ഷെയിൻ നിഗം വിവാദം മലയാള സിനിമയെ പിടിച്ചുലക്കുമ്പോൾ ഇതാ മഞ്ജു വാര്യർ- ശ്രീകുമാർ മേനോൻ വിവാദവും മറ്റൊരു നിർണ്ണായക ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. മഞ്ജു വാര്യർ ശ്രീകുമാർ മേനോന് എതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്ന പോലീസ് ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലും പാലക്കാട് ഉള്ള ഓഫീസിലും റെയ്‌ഡ് നടത്തുകയാണ്. ഈ ആഴ്ച തന്നെ പോലീസ് ശ്രീകുമാർ മേനോനെ ചോദ്യം ചെയുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീകുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നും പറഞ്ഞാണ് മഞ്ജു വാര്യർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. അതിനൊപ്പം ചില തെളിവുകളും അവർ പൊലീസിന് കൈമാറി.
ഇപ്പോൾ ക്രൈം ബ്രാഞ്ച് ആണ് ഈ കേസ് അന്വേഷിക്കുന്നത്. മഞ്ജുവിന്റെ മൊഴി ആദ്യമേ രേഖപ്പെടുത്തിയ പോലീസ് അതോടൊപ്പം ഒടിയൻ എന്ന ചിത്രത്തിൽ ജോലി ചെയ്തവരുടെയും മൊഴി എടുത്തിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ ഒരിക്കൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തെന്നും മോശമായി സംസാരിച്ചെന്നും മഞ്ജു തന്റെ പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആ സമയത്തു സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി പോലീസ് എടുത്തത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി ജോസഫ്, മഞ്ജുവാര്യരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ എന്നിവരില്‍ നിന്നും കുറച്ചു നാൾ മുൻപേ തന്നെ പോലീസ് മൊഴി എടുത്തിരുന്നു.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തത് മഞ്ജുവാണ്. അതിനു ശേഷം തനിക്കു എതിരെ ഉണ്ടായ ഓൺലൈൻ ആക്രമത്തിന് പിന്നിലും ശ്രീകുമാർ മേനോനും സുഹൃത്തും ആണെന്നും മഞ്ജു ആരോപിച്ചിരുന്നു. ശ്രീകുമാർ മേനോൻ തന്റെ പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താൻ നല്‍കിയ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്യുമോയെന്ന് ഭയക്കുന്നുവെന്നും ഈ നടി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.