[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ജോജു ജോർജിന്റെ ചോല

മലയാള സിനിമയിലെ ഇപ്പോഴത്തെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളും മികച്ച നടന്മാരിൽ ഒരാളുമാണ് ജോജു ജോർജ്. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾ നേടിയ സൂപ്പർ വിജയങ്ങളും സംസ്ഥാന- ദേശീയ പുരസ്‍കാരങ്ങളും ജോജുവിന്‌ മലയാള സിനിമയിൽ നേടിക്കൊടുത്തത് സ്വന്തമായ ഒരിടം ആണ്. ജോജുവിന്റെ പേരിൽ കൂടി മലയാള സിനിമ അറിയപ്പെടുന്ന കാലത്തിലൂടെ കടന്നു പോകുമ്പോൾ വീണ്ടും വീണ്ടും നേട്ടങ്ങൾ തേടിയെത്തുകയാണ് ഈ നടനെ. ജോജു ജോർജ് നിർമ്മിച്ച് നായകനായി അഭിനയിച്ച സനൽ കുമാർ ശശിധരൻ ചിത്രം ചോലക്കു വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുകയാണ്.

പ്രശസ്തമായ ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ആണ് ചോല ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു. ഇതിനു മുൻപ് ലോക പ്രശസ്ത ചലച്ചിത്രമേള ആയ വെനീസ് ചലച്ചിത്രമേളയിലും ചോല പ്രദർശിപ്പിച്ചിരുന്നു. അതിരുകള്‍ മറികടക്കാന്‍ സിനിമയുടെ ശക്തിയെക്കുറിച്ചുള്ള തന്റെ വിശ്വാസം ശരിയാണെന്ന് ഇത് തെളിയിച്ചു എന്നാണ് ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ചോല തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചത്. ജോജുവിനൊപ്പം തുല്യ പ്രാധാന്യം ഉള്ള കഥാപാത്രം ചെയ്തു കൊണ്ട് നിമിഷ സജയനും, പുതുമുഖമായ അഖിൽ വിശ്വനാഥും എത്തുന്ന ഈ ചിത്രം ഒരു ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രമാണ്.

വരുന്ന ഡിസംബർ ആറിന് മലയാളത്തിലും തമിഴിലും ഈ ചിത്രം റിലീസ് ചെയ്യും. അല്ലി എന്നാണ് ഇതിന്റെ തമിഴ് വേർഷന്റെ പേര്. പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് ഇതിന്റെ തമിഴ് വേർഷന്റെ നിർമാണ പങ്കാളി ആയി എത്തിയിരിക്കുന്നത്. ഒഴിവു ദിവസത്തെ കളി, സെക്സി ദുർഗ എന്നീ ചിത്രങ്ങളിലൂടെ ദേശീയ അന്തർദേശീയ പ്രശസ്തി നേടിയ സംവിധായകൻ ആണ് സനൽ കുമാർ ശശിധരൻ. പ്രദർശിപ്പിച്ച എല്ലാ ചലച്ചിത്ര മേളകളിൽ നിന്നും അതിഗംഭീര പ്രതികരണമാണ് ചോല നേടിയെടുത്തത്. ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി ഈ ചിത്രം മാറും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.