[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗോകുൽ സുരേഷിന്റെ ഗംഭീര ഡാൻസുമായി ഉൾട്ടയിലെ ഗാനം ശ്രദ്ധ നേടുന്നു

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിച്ചിട്ടുള്ള സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉൾട്ട. ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ ചിത്രങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം തന്നെയാണ് തന്റെ ആദ്യ സംവിധാന സംരംഭവും രചിച്ചിരിക്കുന്നത്. ഗ്രാമീണ അന്തരീക്ഷത്തിലുള്ള രസകരമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങും സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുക്കുകയാണ്. നായകനായ ഗോകുൽ സുരേഷിന്റെ കിടിലൻ ഡാൻസ് ആണ് ഈ പാട്ടിന്റെ മുഖ്യ ആകർഷണം.

സിപ്പി ക്രിയേറ്റിവ് വര്‍ക്ക്‌സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത് പ്രയാഗ മാർട്ടിൻ, അനുശ്രീ എന്നിവർ ആണ്. പ്രകാശ് വേലായുധന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നതിൽ ഒരാൾ ഗോപി സുന്ദർ ആണ്. സുദര്‍ശന്‍ എന്ന നവാഗത സംഗീത സംവിധായകനും ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന പൊന്നാപുരം എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന.

രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി, തെസ്‌നി ഖാന്‍, സുരഭി, സുബി സുധീഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ഒന്നായിരുന്നു ഇതിന്റെ ടൈറ്റിൽ സോങ്. ഗോകുല്‍ സുരേഷും പ്രയാഗാ മാര്‍ട്ടിനും അഭിനയിച്ചിരിക്കുന്ന ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സിതാരാ കൃഷ്ണ കുമാറും ചേർന്നാണ്. മടിക്കാനെന്താണെന്താണ് എന്ന് തുടങ്ങുന്ന ഈ ഗാന രംഗത്തിലൂടെ ഒരു നർത്തകൻ എന്ന രീതിയിലുള്ള തന്റെ കഴിവും നമ്മുക്ക് കാണിച്ചു തരികയാണ് സുരേഷ് ഗോപിയുടെ മകനും യുവ താരവുമായ ഗോകുൽ സുരേഷ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.