രാജസേനൻ- ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. സൂപ്പർ ഹിറ്റ് വിജയം നേടിയ ഈ ഫാമിലി കോമഡി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഓരോ കോമഡി ഡയലോഗുകളും പ്രേക്ഷകർക്ക് ഇന്നും കാണാപാഠം ആണ്. ആ ചിത്രത്തിൽ ജഗതി ചേട്ടൻ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു സൂപ്പർ ഡയലോഗ് ആണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി എന്നത്. ഇപ്പോഴിതാ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ആ ഡയലോഗ് ടൈറ്റിൽ ആക്കിയ ഒരു ചിത്രം തിയേറ്ററിൽ എത്തുകയാണ്. യുവ താരമായ രാഹുൽ മാധവ് നായകൻ ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഗോവിന്ദ് വരാഹ ആണ്. അദ്ദേഹം തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബു ആണ് നിർമ്മിച്ചിരിക്കുന്നത്. ശ്രവ്യ നായികയായെത്തുന്ന ഈ ചിത്രം ഒരു പ്രണയ ചിത്രവും അതുപോലെ തന്നെ ഒരു ഫാമിലി എന്റെർറ്റൈനെറുമാണ്.
പ്രശസ്ത താരങ്ങളായ മധു, റിസ ബാവ, നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്സാണ്ടർ, ഗായത്രി മയൂര, ദിശിനി, ദിലീപ്, അർജുൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് കൃഷ്ണ സാഗർ ആണ്. പ്രശസ്ത എഡിറ്റർ സിയാൻ ശ്രീകാന്ത് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. മാർച്ച് മാസത്തിൽ ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വിശ്വജിത് സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് സംഭാഷണങ്ങൾ രചിച്ചത് മുരളി കൃഷ്ണ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ചേർന്നാണ്. ഒരു പെൺകുട്ടിയുടെ ജീവിതം പ്രണയത്തിനു മുൻപും അതിനു ശേഷവും എങ്ങനെ ആണെന്ന് ഈ ചിത്രത്തിലൂടെ വരച്ചു കാണിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇന്നത്തെ കാലത്തിന്റെ ഒരു കരുതലാണ് ഈ ചിത്രം എന്നും അവർ പറയുന്നു. പ്രണയിച്ചു ഒളിച്ചോടി പോകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ, കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് സൂചന.
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
This website uses cookies.