മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മംഗലാപുരത്തു ആരംഭിച്ചത്. സജീവ് പിള്ള എന്ന നവാഗതൻ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഏകദേശം അമ്പതു കോടിയോളം രൂപ ചെലവിട്ടു കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ കളരി പയറ്റ് അടിസ്ഥാനമാക്കിയുള്ള സംഘട്ടന രംഗങ്ങൾ ആണ് ഒരുങ്ങുന്നത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ആയ കെച്ച ആണ് ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിലെ സംഘട്ടന രംഗം അഭിനയിക്കുന്നതിനിടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വാള്‍തലപ്പേറ്റ് പരിക്ക് പറ്റി. ഒരു മണിക്കൂറോളം പരുക്ക് വകവയ്ക്കാതെ ചിത്രീകരണം തുടര്‍ന്ന മമ്മൂട്ടി അതിനു ശേഷം ആണ് ചികിത്സ തേടിയത്. പരിക്ക് സാരമുള്ളതു അല്ലെന്നും മമ്മൂട്ടിയുടെ ആരോഗ്യത്തിനു കുഴപ്പം ഒന്നും ഇല്ലെന്നും ആണ് റിപ്പോർട്ടുകൾ പറയുന്നത്. പണ്ട് ഒരു വടക്കൻ വീരഗാഥയിൽ അഭിനയിക്കുമ്പോഴും മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു.
കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നും പുറത്തു വന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നീരജ് മാധവ്, ധ്രുവൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ അഞ്ചു നായികമാർ ഉണ്ടാകും എന്നാണ് സൂചന. രണ്ടു പേര് ബോളിവുഡിൽ നിന്നും മൂന്നു പേര് മലയാളത്തിൽ നിന്നും ആയിരിക്കും. ഇത് കൂടാതെ തമിഴിൽ നിന്നു ഒരു യുവ താരവും ഈ ചിത്രത്തിൽനിന്ന് ഉണ്ടാകും എന്നാണ് വാർത്തകൾ വരുന്നത്. അടുത്ത വർഷം വിഷുവിനു ആയിരിക്കും മാമാങ്കം പ്രദർശനത്തിന് എത്തുക എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഉടനെ തീരും. അടുത്ത ഷെഡ്യൂൾ ഈ വർഷം മെയ് മാസത്തിൽ ആയിരിക്കും ആരംഭിക്കുക. ജിം ഗണേഷ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് എം ജയചന്ദ്രൻ ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.