ഈ അടുത്തിടെയാണ് കൂടെ എന്ന സിനിമയുടെ വിജയത്തിന്റെ ഭാഗമായി പൃഥ്‌വിരാജിന്റെ കൂടെ എന്ന ഒരു മാധ്യമ മുഖാമുഖം പൃഥ്വിരാജ് സുകുമാരൻ നടത്തിയത്. അതിൽ പൃഥ്വിരാജ് നടത്തിയ ഒരു പരാമർശം ഏറെ ശ്രദ്ധ നേടിയിരുന്നു. പരാജയമാകുമെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് പരീക്ഷണ ചിത്രങ്ങൾ ചെയ്യുന്നതെന്നും അതിൽ കൂടെ പോലുള്ള ചിലതു വിജയിക്കുമ്പോൾ രണം പോലെ ചിലതു പരാജയപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ ഇപ്പോൾ അതിനെതിരെ മറുപടിയുമായി രണത്തിന്റെ നിർമ്മാതാവ് ബിജു ലോസണും അതുപോലെ തന്നെ രണത്തിൽ അഭിനയിച്ച പ്രശസ്ത നടൻ റഹ്മാനും രംഗത്ത് വന്നിരിക്കുകയാണ്. രണം ഇപ്പോഴും തീയേറ്ററുകളിൽ തുടരുമ്പോൾ അത് പരാജയമാണെന്ന് പൃഥ്വിരാജ് പറഞ്ഞതാണ് ഇപ്പോൾ വിവാദമായത്.
പരാജയപ്പെടുമെന്ന് അറിഞ്ഞു കൊണ്ട് പരീക്ഷണ ചിത്രങ്ങൾ ചെയ്യുമ്പോൾ അതിനു സ്വന്തമായി പണം മുടക്കുകയാണ് പൃഥ്വിരാജ് ചെയ്യേണ്ടതെന്ന് രണത്തിന്റെ നിർമ്മാതാവ് പറഞ്ഞപ്പോൾ, റഹ്മാൻ പറയുന്നത് വേറെ രീതിയിലാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് റഹ്മാൻ മറുപടി പറഞ്ഞത്. സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമായ രാജാവിന്റെ മകനിലെ മോഹൻലാലിൻറെ ഡയലോഗ് ഉപയോഗിച്ചായിരുന്നു റഹ്മാന്റെ മറുപടി. ഒരിക്കൽ രാജു മോൻ എന്നോട് ചോദിച്ചു അങ്കിളിന്റെ അച്ഛനാരാണെന്നു. ഞാൻ പറഞ്ഞു ഒരു രാജാവാണെന്നു. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്ക് തന്ന സിനിമയെന്ന രാജാവിന്റെ മകൻ. അന്നും ഇന്നും. ദാമോദർ ഡിട്രോയിറ്റിലെ രാജാവായിരുന്നു. ആദി അയാൾക്ക് സ്വന്തം അനുജനെ പോലെയായിരുന്നു. പക്ഷെ ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു. പൃഥ്‌വിരാജിന്റെ പേര് എടുത്തു പറയാതെയാണ് റഹ്മാൻ അദ്ദേഹത്തിന് മറുപടി കൊടുത്തിരിക്കുന്നതു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.