[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വർമ്മ ആദ്യ ടീസർ എത്തി; ധ്രുവ് വിക്രമിന്റെ ആദ്യ ചിത്രത്തിന് വേണ്ടി ആവേശത്തോടെ ആരാധകർ..!

ചിയാൻ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ആവേശമാണ് എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ മകൻ ധ്രുവ് ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ആണ് തെലുങ്കു ചിത്രമായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക് ആയ വർമ്മ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ദേശീയ അവാർഡ് ജേതാവായ സംവിധായൻ ബാല ഒരുക്കുന്ന ചിത്രം എന്ന നിലയിലും വർമ്മ ശ്രദ്ധ നേടി കഴിഞ്ഞു. ധ്രുവ് വിക്രമിന്റെ ജന്മദിനമായ ഇന്ന് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസറും റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് വർമ്മ ടീസറിന് ഇപ്പോൾ ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. ധ്രുവ് വിക്രമിന്റെ നായികയായി ഈ ചിത്രത്തിൽ എത്തുന്നത് മേഘ എന്ന പുതുമുഖ നായികയാണ്. തെലുങ്കിൽ വിജയ് ദേവര്കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.

വിക്രമിന് ഒരു നടനെന്ന നിലയിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു വർഷങ്ങൾക്കു മുൻപ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയർ ബെസ്റ്റ് ആയ പിതാമഹനും ബാല തന്നെയാണ് ഒരുക്കിയത്. ആ ബാല തന്നെ വിക്രമിന്റെ മകനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നു എന്നത് വളരെ കൗതുകകരമായ കാര്യമാണ്. വളരെ തീവ്രമായ രീതിയിലും റിയലിസ്റ്റിക് ആയും കഥ പറയുന്ന ബാല, അർജുൻ റെഡ്‌ഡി എന്ന റൊമാന്റിക് ഡ്രാമ തമിഴിലേക്ക് കൊണ്ട് വരുമ്പോൾ എങ്ങനെയാണു ആ ചിത്രത്തെ സമീപിച്ചിട്ടുണ്ടാവുക എന്ന് കാണാൻ ഉള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത നിർമ്മിച്ച ഈ ചിത്രം വരുന്ന നവംബർ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

14 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

14 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.