ഇന്ത്യയുടെ അഭിമാനം ഉയർത്തിയ കായിക താരവും കേരളത്തിന്റെ സ്വത്തുമായ പി ടി ഉഷയുടെ ജീവിത കഥ സിനിമയാക്കാൻ പോകുന്നു . ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി ടി ഉഷ. ഭാരതം കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത് എന്ന് മാത്രമല്ല, 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളും ഉഷയായിരുന്നു. പി ടി ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല എന്നതും ഈ കായിക താരത്തിന്റെ മഹത്വം വിളിച്ചോതുന്നു. 1984-ൽ രാജ്യം പദ്മശ്രീ ബഹുമതി നൽകി ആദരിച്ച ഈ പ്രതിഭക്കു അർജുന അവാർഡും ലഭിച്ചിട്ടുണ്ട്. വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുകയാണ് ഉഷ. ഉഷയുടെ ജീവിത കഥ സിനിമയാക്കുന്നത് പ്രശസ്ത പരസ്യ സംവിധായിക ആയ രേവതി എസ് വർമ്മ ആണ്.
ഹിന്ദിയിൽ മാത്രമല്ല, മറ്റു വിദേശ ഭാഷകളിലും കൂടി ഈ ചിത്രം നിർമ്മിക്കപെടും എന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രശസ്ത ബോളിവുഡ് നായിക ആയ പ്രിയങ്ക ചോപ്ര ആയിരിക്കും പി ടി ഉഷ ആയി അഭിനയിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
ബാക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ജയലാൽ മേനോൻ ആണ്. പി ടി ഉഷ ഇന്ത്യ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ. ബാക് വാട്ടർ സ്റുഡിയോക്കു ഒപ്പം ഒരു പ്രശസ്ത ഹോളിവുഡ് ബാനറും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
എ ആർ റഹ്മാൻ സംഗീതം പകരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോക്ടർ രാജേഷ് സർഗം ആണ്. 100 കോടി രൂപ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ള പ്രശസ്ത താരങ്ങളും ടെക്നിഷ്യന്മാരും ഭാഗമായി വരും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.. മലയാളത്തിലും ഈ ചിത്രം മൊഴി മാറ്റി എത്തുമോ എന്ന വിവരവും ലഭ്യമായിട്ടില്ല.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.