മലയാളികളെ എന്നും തന്റെ പ്രകടനങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് മഞ്ജുവിന്റെ സ്ഥാനം. അത് മാത്രമല്ല പച്ചയായ ജീവിതങ്ങൾ ആവിഷ്കരിക്കുന്ന ചിത്രങ്ങളിൽ മഞ്ജുവിന്റെ പ്രകടനത്തിന്റെ ലെവൽ തന്നെ മറ്റൊരു തലത്തിലേക്ക് ഉയരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം നമ്മൾ കണ്ടത് ഏകദേശം ഇരുപതോളം വർഷങ്ങൾക്കു മുൻപേ പുറത്തിറങ്ങിയ കന്മദം എന്ന ലോഹിത ദാസ് – മോഹൻലാൽ ചിത്രത്തിൽ ആണ്. ലോഹിത ദാസ് സൃഷ്‌ടിച്ച ഏറ്റവും ശ്കതമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അതിൽ മഞ്ജു അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം. ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ വിസ്മയമായി കണക്കാക്കപ്പെടുന്ന മോഹൻലാലിനൊപ്പം നിന്ന് മഞ്ജു നടത്തിയ പ്രകടനത്തെ അവിസ്മരണീയം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ ആവു. ഒരുപക്ഷെ മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഭാനു എന്ന് പറയാം.
അതിനു ശേഷം പറയാവുന്ന മറ്റൊരു ഉദാഹരണം തന്റെ രണ്ടാം വരവിൽ ആദ്യമായി മഞ്ജു ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ നിരുപമ രാജീവ് എന്ന വീട്ടമ്മയുടെ വേഷം ആയിരുന്നു. വളരെ സാധാരണക്കാരി ആയ നിരുപമയെ മഞ്ജു നമ്മുക്ക് മുന്നിൽ എത്തിച്ചത് വിസ്മയകരമായ സ്വാഭാവികതയോടെയും പൂർണ്ണതയോടെയും ആണ്. ഈ രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകരും നിരൂപകരും വിമർശകരും എല്ലാം ഒരേ മനസ്സോടെ ആണ് ഹൃദയത്തിൽ ഏറ്റിയതു. ആ ഗണത്തിൽ പെടുന്ന ഒരു കഥാപാത്രം ആയിരിക്കും ഉദാഹരണം സുജാതയിലെ സുജാത എന്ന വിധവയായ ചേരി നിവാസിയായ ഒരു അമ്മയുടെ വേഷം.
നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് നടൻ ജോജുവും സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് . മഞ്ജുവിനൊപ്പം നെടുമുടി വേണു, ജോജു, അലെൻസിയർ, മമത മോഹൻദാസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കന്മദത്തിലെ ഭാനുവിനെ പോലെ ഒരു ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിൽ ആണ് മഞ്ജു ഈ ചിത്രത്തിലെ സുജാത ആയി മാറിയിരിക്കുന്നത്. ഈ വർഷം ആദ്യം സൈറാബാനു എന്ന ഒരു കഥാപാത്രം ആയി വന്നു പ്രേക്ഷക പ്രശംസയും വിജയവും നേടിയ മഞ്ജു ഒരിക്കൽ കൂടി വിസ്മയിപ്പിക്കും എന്നുറപ്പാണ് സുജാതയിലൂടെ.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.